Road Accident: താമരശ്ശേരി ചുരത്തിൽ ബ്രേക്ക്‌ നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി

Road Accident: അപകടത്തിൽ തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു.  പരിക്കേറ്റ ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2023, 07:09 AM IST
  • താമരശ്ശേരി ചുരംപാതയിൽ ബ്രേക്ക്‌ നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി
  • വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ 28-ാം മൈലിലായിരുന്നു അപകടം നടന്നത്
Road Accident: താമരശ്ശേരി ചുരത്തിൽ ബ്രേക്ക്‌ നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി

വയനാട്: താമരശ്ശേരി ചുരംപാതയിൽ ബ്രേക്ക്‌ നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറിയതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ 28-ാം മൈലിലായിരുന്നു അപകടം നടന്നത്.

Also Read: താനൂരിൽ നിയന്ത്രണംവിട്ട കാർ വിദ്യാർത്ഥിനിയേയും സ്‌കൂട്ടർ യാത്രക്കാരനേയും ഇടിച്ചു തെറിപ്പിച്ചു

അപകടത്തിൽ തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു.  പരിക്കേറ്റ ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള രോഗിയെ വയനാട് ഭാഗത്ത് ഇറക്കി മടങ്ങവേ ആംബുലൻസ് ചുരമിറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും!

കല്യാണരാമനിലെ മുത്തശി ആ‍‍ർ. സുബ്ബലക്ഷ്മി അന്തരിച്ചു

മുതിർന്ന നടി ആർ. സുബ്ബലക്ഷ്മി (89) അന്തരിച്ചു. കല്യാണരാമൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായിരുന്നു ആർ. സുബ്ബലക്ഷ്മി. നടി താര കല്യാണിന്റെ മാതാവാണ്. കർണാടക സം​ഗീതജ്ഞയും നർത്തകിയുമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News