ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ രേഷ്മ രാജനാണ് (26) ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശിയായ ശ്രീദത്തിൽ നിന്ന് 34,000 രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്കിൽ നിന്നും 36,000 രൂപയുമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെമ്പിൾ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ട4 സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ ഐ.എസ് ബാലചന്ദ്രൻ, എസ്.ഐ കെ ഗിരി, എ.എസ്.ഐ വി. എം ശ്രീജിത്ത്, സീനിയ4 സിവിൽ പോലീസ് ഓഫീസ4 ജോബി ജോ4ജ്ജ്, സിവിൽ പോലീസ് ഓഫീസ4മാരായ ഷീജ, ജിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


ALSO READ: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ


നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവ് മിഠായികളുടെയും വിൽപ്പന; 18 കാരൻ അറസ്റ്റിൽ


കൊച്ചി: കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും വിൽക്കാനായി സൂക്ഷിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അർഷാദ് ആലം ആണ് പോലീസിന്റെ പിടിയിലായത്. ചേരാനല്ലൂർ ഫെറി റോഡ് ഭാഗത്തുവെച്ച് മയക്കു മരുന്നുകൾ വിൽക്കുന്നതിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡും ചേരാനല്ലൂർ പോലീസ് സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. 


40 കഞ്ചാവ് മിഠായികളും 40 പായ്ക്കറ്റ് ഹാൻസുമാണ് അർഷാദിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്. വർണ്ണ കടലാസിൽ പൊതിഞ്ഞാണ് കറുത്ത നിറത്തിലുള്ള ഇത്തരം മിഠായികൾ അർഷാദ് വിറ്റിരുന്നത്. പൊതുസ്ഥലങ്ങളിലോ വിദ്യാലയങ്ങളിലോ വീട്ടുകാരുടെയും മറ്റ് ബന്ധുക്കളുടെയും മുന്നിലോ അങ്ങനെ എവിടെ വേണമെങ്കിലും ആർക്കും സംശയം തോന്നാതെ ഉപയോഗിക്കാമെന്നുള്ളതിനാൽ കുട്ടികൾ ഈ മിഠായി കൂടുതലായി ഉപയോഗിക്കുന്നുണ്ട്. 


കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധൻ നടത്തിയത്.  എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സി. ജയകുമാറിന്റെ നേതൃത്വത്തിൽ യോദ്ധാവ് അംഗങ്ങളും ചേരാനല്ലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.എസ്. തോമസ്, ഹേമ ബാലശങ്കർ ജോനാഫ് ഈപ്പൻ, വിജയകുമാർ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.