Kalamassery യിൽ വിദ്യാർഥിയെ മർദിച്ച സംഭവം: ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ച നിലയിൽ
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയാണ് ആത്‍മഹത്യ ചെയ്‌ത കുട്ടി. ഇതേ കോളനിക്ക് സമീപത്ത് വെച്ച് തന്നെയാണ് ജനുവരി 21-ന് ഈ ഏഴംഗ സംഘം 17-കാരനെ ക്രൂരമായി മർദിച്ചത്.
Kalamassery: ലഹരി ഉപയോഗം പുറത്തറിയിച്ചതിനെ തുടർന്ന് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതികളായ ഏഴംഗ സംഘത്തിലെ ഒരു പതിനേഴുക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയാണ് ആത്‍മഹത്യ ചെയ്‌ത കുട്ടി. ഇതേ കോളനിക്ക് സമീപത്ത് വെച്ച് തന്നെയാണ് ജനുവരി 21-ന് ഈ ഏഴംഗ സംഘം 17-കാരനെ ക്രൂരമായി മർദിച്ചത്.
സംഭവത്തിൽ പ്രതികളായ 7 പേരിൽ 6 പേരും പ്രായപൂർത്തി ആകാത്തവരായിരുന്നു (Minor). അതിനാൽ 18 വയസ്സ് തികഞ്ഞ ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് പൊലീസ് (Police) രേഖപ്പെടുത്തിയിരുന്നത്. മറ്റു കുട്ടികളെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. അറസ്റ്റ് ചെയ്ത അഖിൽ വർഗീസിനെ ജാമ്യത്തിൽ അയയ്ക്കുകയും ചെയ്‌തു. സംഭവത്തിൽ ശിശുക്ഷേമ സമിതി ഇന്ന് മൊഴിയെടുക്കാനിരിക്കുകയാണ് പ്രതികളിൽ ഒരാൾ ആത്മഹത്യ (suicide) ചെയ്തത്.
ALSO READ: Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി
പതിനേഴുക്കാരനെ മർദിക്കുന്ന വീഡിയോ (Video) ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം ആത്മഹത്യ ചെയ്‌ത കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നു.
ALSO READ: Goaയിൽ അയൽക്കാരിയുടെ ഉച്ചയുറക്കം തടസ്സപ്പെടുത്തി: പന്ത്രണ്ടുകാരന് ക്രൂര മർദ്ദനം
ശനിയാഴ്ചയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. വ്യാഴാഴ്ച്ച കോളനിയിലെ തന്നെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു സംഭവം. ലഹരി (Drugs) ഉപയോഗിക്കാൻ മർദനമേറ്റ വിദ്യാർഥിയെ നിർബന്ധിക്കുകയും വഴങ്ങാതിരുന്ന കുട്ടിയുടെ വായിൽ ലഹരി മരുന്ന് കുത്തികയറ്റുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ച് അവശനാക്കി നിബന്ധപൂർവം ഡാൻസ് കളിപ്പിക്കുകയും മെറ്റലിൽ മുട്ട് കുത്തി നിർത്തിക്കുകയും ചെയ്തു. വിദ്യാർഥി ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.