കണ്ണൂർ:  കണ്ണൂർ നെഹർ കോളേജിലെ റാഗിങ്ങിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്,മുഹമ്മദ് തമീം,അബ്ദുൽ ഖാദർ,മുഹമ്മദ് മുസമിൽ,മുഹമ്മദ് മുഹദ്ദീസ്, മുഹമ്മദ് സഫ് വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി പി.അൻഷാദിനാണ് മർദ്ദനമേറ്റത്. ക്ലാസിലെ  പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ച് മറ്റ് വിദ്യാർഥികൾ ചേർന്ന് അൻഷാദിനെ മർദ്ദിക്കുകയായിരുന്നു.


ALSO READ: Migrant Worker Murder| കുടുംബ പ്രശ്നം: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു


അൻഷാദിൻറെ കയ്യിലുള്ള പൈസയും ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതി. കേസിൽ ചക്കരക്കൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന. കേസിൽ കോളേജ് അധികൃതർ വി.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു.


ALSO READ : Political clash | ആലപ്പുഴയിൽ രാഷ്ട്രീയ സംഘർഷം: ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ


റാംഗിംങ്ങ് കുറ്റം കൂടി ചുമത്തിയതോടെ ഇനി കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് കോളേജിൽ പഠിക്കാനാകില്ല. അടിപിടിക്കേസായി മാത്രം രജിസ്റ്റർ ചെയ്ത  കേസാണിത്. നേരത്തെയും കോളേജിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.