Political clash | ആലപ്പുഴയിൽ രാഷ്ട്രീയ സംഘർഷം: ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 11:30 AM IST
  • സംഭവത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
  • ഷമീർ, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരാണ് പിടിയിലായത്
  • ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം
  • രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്
Political clash | ആലപ്പുഴയിൽ രാഷ്ട്രീയ സംഘർഷം: ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ (DYFI-SDPI Clash) പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് (Medical college) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമീർ, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

ALSO READ: Mannuthy Agriculture University : മണ്ണുത്തി കാർഷിക സർവകലാശാലയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; മരണത്തിൽ ദുരൂഹതയെന്ന് പരാതി

രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. വിഷയം പറഞ്ഞുതീര്‍ക്കാന്‍ ഇരുവിഭാഗവും ഒരുമിച്ചിരുന്ന ശേഷമാണ് തര്‍ക്കമുണ്ടായത്.

ആയുധവുമായി സംഘടിച്ചെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.  സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News