Kochi : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ (Karippur Gold Smuggling Case) അർജുൻ ആയങ്കിയുടെ ജാമ്യ ഹർജി കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ  കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യ തള്ളിയത്. ഇത് രണ്ടാം തവണയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കരിപ്പൂർ സ്വർണ്ണ കടത്ത് കേസിലെ രണ്ടാം പ്രതിയാണ് അർജുൻ ആയങ്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന്  (Customs)കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കി ജാമ്യ ഹർജിയിൽ ചൂണ്ടി കാണിച്ചിരുന്നത്. അന്വേഷണം തുടർന്ന് വരികയെണെന്നും അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രികരിച്ച് കള്ളക്കടത്ത് സംഘം ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.


ALSO READ: Karippur Gold Smuggling Case: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്


അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. കേരളത്തിലെ വിവിധ വിമാന താവളങ്ങൾ വഴി നടന്ന നിരവധി സ്വർണ്ണക്കടത്തുകളിൽ പ്രതിക്ക് പങ്ക് ഉണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.


ALSO READ:  Karippur gold smuggling case: ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി


അതുകൂടാതെ കൊലക്കേസിൽ ശിക്ഷയിൽ കഴിയുന്ന പ്രതികളുടെ പേര് പറഞ്ഞ് മറ്റുള്ളവരെ അർജുൻ ആയങ്കി ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് ആളുകളെ സ്വര്ണക്കടത്തിനായി ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റു ചില പ്രധാന തെളിവുകളും കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.


ALSO READ:  Karipur Gold Smuggling Case: ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും


 കഴിഞ്ഞ  ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്ത് മാത്രമല്ല, കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനായി കണ്ണൂരിൽ ഇയാൾക്ക് ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതായും കസ്റ്റംസ് നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക