Kochi : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ (Karippur Gold Smuggling Case) മുഖ്യ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യ ഹർജിയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി പറയും. സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കി ജാമ്യ ഹർജിയിൽ ചൂണ്ടി കാണിച്ചിരിക്കുനന്ത്.
എന്നാൽ അന്വേഷണം പ്രഥമിക ഘട്ടത്തിൽ ആയതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്നാണ് കസ്റ്റംസ് (Customs) കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിക്കുന്നു. കഴിഞ്ഞ ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ALSO READ: Karippur gold smuggling case: ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി
സ്വർണ്ണക്കടത്ത് മാത്രമല്ല, കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനായി കണ്ണൂരിൽ ഇയാൾക്ക് ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതായും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ALSO READ: Karipur Gold Smuggling Case: ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
മുമ്പ് കേസിൽ ആകാശ് തില്ലങ്കേരി (Akash Thillenkeri) കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി എത്തിയത്. ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് (Customs) റെയ്ഡും നടത്തിയിരുന്നു. അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.
ALSO READ: Karipur Gold Smuggling Case: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് (Raid) നടത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, അർജുൻ ആയങ്കിയുടെ ബിനാമിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയ ഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവ് സജേഷ്, അർജുൻ ആയങ്കിയുടെ ഭാര്യ അമല എന്നിവരെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA