Karipur Gold Smuggling Case: മൊഴിയിൽ വൈരുദ്ധ്യം; അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് ഇന്ന് വീണ്ടുമെടുക്കും
കരിപ്പൂർ സ്വർണ്ണക്കടത്ത് (Karipur Gold Smuggling Case) ക്വട്ടേഷനുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക് നീങ്ങുകയാണ്.
കണ്ണൂര്‍: കരിപ്പൂർ സ്വർണ്ണക്കടത്ത് (Karipur Gold Smuggling Case) ക്വട്ടേഷനുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ കസ്റ്റംസ് അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് ഇന്ന് വീണ്ടുമെടുക്കും.
കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇന്ന് അമലയുടെ (Arjun Ayanki Wife) മൊഴി വീണ്ടും എടുക്കുന്നത്. അതിന്റെ പിന്നിലുള്ള പ്രധാന കാരണം അമലയുടെ മൊഴിയിലുള്ള വൈരുധ്യങ്ങൾ കൊണ്ടാണ് എന്നാണ് റിപ്പോർട്ട്.
മാത്രമല്ല അമലയെ (Amala) ചോദ്യം ചെയ്യുന്നതിലൂടെ കസ്റ്റംസിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ വ്യക്തതയുണ്ടാകുമെന്ന ലക്ഷ്യവും ഉണ്ട്. അമലയെ കൂടാതെ സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സ്വദേശിനി സക്കീനയെയും കസ്റ്റംസ് കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണ് അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതനുസരിച്ചാണ് സക്കീനയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം ടിപി കേസിലെ പ്രധാന പ്രതി ഷാഫിയെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയിലുള്ള കൊടുവള്ളി സംഘത്തിലെ സൂഫീയാന്‍ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ കസ്റ്റംസ് ഇന്ന് മഞ്ചേരി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും റിപ്പോർട്ടുണ്ട്.
കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുമായി (Karipur Gold Smuggling Case) ബന്ധപ്പെട്ട മൊത്തം ഗൂഡാലോചനയും പുറത്തുകൊണ്ടുവരാണ് വേണ്ടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...