Bengaluru Murder: ഭാര്യയ്ക്ക് ഒളിച്ചോടാന്‍ സഹായം ചെയ്ത സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Bengaluru Crime Case: തന്റെ ഭാര്യയുമായി ഒളിച്ചോടാൻ മറ്റൊരു സുഹൃത്തിനെ സഹായിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു:ഭാര്യയ്ക്ക് ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. സംഭവം നടന്നത് കര്‍ണാടകയിലെ ബാഗലാഗുണ്ടേയിലാണ്. സംഭവത്തിൽ കച്ചവടക്കാരനായ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. കച്ചവടക്കാരനായ കിരണും ഓട്ടോ റിക്ഷാ ഡ്രൈവറായ അക്ഷയുമാണ് അറസ്റ്റിലായിത്.
Also Read: ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്നു; അക്രമിയും ജീവനൊടുക്കി
ഇവര്‍ രണ്ടുപേരും ബാഗലാഗുണ്ടേ സ്വദേശികളാണ്. ഇവർ സുഹൃത്തും കെംഗേരി സ്വദേശിയുമായ ഹേമന്തിനെയാണ് കോന്നത്. ഇവരെ കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഹേമന്ത് ഹോട്ടലിലെ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു.ഹേമന്തിനൊപ്പം ജോലി ചെയ്തിരുന്ന മാരിസാമിയ്ക്ക് കിരണിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾ ഹേമന്തിനൊപ്പം കിരണിന്റെ വീട്ടില്‍ വന്നാണ് അടുപ്പമുണ്ടാക്കിയത്.
Also Read: 200 വർഷത്തിന് ശേഷം 3 രാജയോഗം ഒരേസമയം; ഇവർക്ക് ജോലിയിലും ബിസിനസിലുമെല്ലാം നേട്ടങ്ങൾ മാത്രം!
കിരണിന്റെ ഭാര്യയും മാരിസാമിയും തമ്മില്‍ അടുപ്പമാണെന്ന് മനസിലാക്കിയ ഹേമന്താണ് ഇവർക്ക് ഒളിച്ചോടാന്‍ പണം തയ്യാറാക്കി നല്‍കിയതെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തന്റെ ഭാര്യ മാരിസാമിക്കൊപ്പം ഒളിച്ചോടിയെന്ന് മനസിലായ കിരൺ ഞായറാഴ്ച രാത്രി ഹേമന്തിനോട് വീട്ടില്‍ പാര്‍ട്ടിയുണ്ടെന്ന് പേരില്‍ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്നു പേരും ചേര്‍ന്ന് മദ്യപിച്ച ശേഷം മാരിസാമിയുമായി ഭാര്യ ഒളിച്ചോടിയത് അറിയാമോയെന്ന് കിരണ്‍ ഹേമന്തിനോട് ചോദിക്കുകയും. അറിയില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമാകുകയുമായിരുന്നു. ഇതിനിടയിൽ കിരണ്‍ ഹേമന്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു. അടി കൊണ്ട് നിലത്ത് വീണ കിരണിനെ ഇവർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.