Rajayoga 2024: 200 വർഷത്തിന് ശേഷം 3 രാജയോഗം ഒരേസമയം; ഇവർക്ക് ജോലിയിലും ബിസിനസിലുമെല്ലാം നേട്ടങ്ങൾ മാത്രം!

Triple Rajayoga: ജ്യോതിഷ പ്രകാരം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 3 രാജയോഗങ്ങൾ അതായത് ശശ്, രുചക്, മാളവ്യ എന്നീ രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുകയാണ്.  ഇത് മിഥുനം, മകരം, ഇടവം എന്നീ രാശിക്കാർക്ക് ശുഭകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Feb 9, 2024, 11:42 AM IST
  • ജ്യോതിഷത്തിൽ നീതിയുടെയും കർമ്മത്തിന്റെയും ദാതാവായിട്ടാണ് ശനിയെ കണക്കാക്കുന്നത്
  • എപ്പോഴൊക്കെയാണോ ശനി രാശിമാറ്റുന്നത് അപ്പോഴെല്ലാം ഭൂമിയിലും മനുഷ്യ ജീവിതത്തിലും ഗുണപരവും ദോഷകരവുമായ ഫലങ്ങൾ ഉണ്ടാക്കും
  • നിലവിൽ ശനി കുംഭ രാശിയിലാണ് ഇതിലൂടെ ശശ് രാജയോഗം രൂപപ്പെടുന്നു
Rajayoga 2024: 200 വർഷത്തിന് ശേഷം 3 രാജയോഗം ഒരേസമയം; ഇവർക്ക് ജോലിയിലും ബിസിനസിലുമെല്ലാം നേട്ടങ്ങൾ മാത്രം!

Shash Ruchak Malavya Rajayoga 2024:  ഏകദേശം 200 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ സംക്രമിക്കുന്നതിലൂടെ ശശ് മഹാപുരുഷ രാജയോഗവും, ചൊവ്വ തന്റെ ഉച്ച രാശിയായ മകരം രാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗവും ശുക്രൻ ഉച്ച രാശിയായ മീനത്തിൽ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗവും രൂപപ്പെടുന്നു.  ജ്യോതിഷത്തിൽ നീതിയുടെയും കർമ്മത്തിന്റെയും ദാതാവായിട്ടാണ് ശനിയെ കണക്കാക്കുന്നത്.  എപ്പോഴൊക്കെയാണോ ശനി രാശിമാറ്റുന്നത് അപ്പോഴെല്ലാം ഭൂമിയിലും മനുഷ്യ ജീവിതത്തിലും ഗുണപരവും ദോഷകരവുമായ ഫലങ്ങൾ ഉണ്ടാക്കും. നിലവിൽ ശനി കുംഭ രാശിയിലാണ് ഇതിലൂടെ ശശ് രാജയോഗം രൂപപ്പെടുന്നു.  അതുപോലെ ചൊവ്വ ഉച്ചരാശിയായ മകരത്തിൽ എത്തിയപ്പോൾ തന്നെ  രുചക് രാജയോഗത്തിന് രൂപം നൽകി.

Also Read: ഒരു വർഷത്തിനു ശേഷം സൂര്യൻ ശനിയുടെ രാശിയിലേക്ക്; ഇവരുടെ സമയം തെളിയും

 

മാർച്ചിൽ സൗന്ദര്യത്തിൻ്റെയും കലയുടെയും പ്രണയത്തിൻ്റെയും ഘടകമായ ശുക്രൻ ഉച്ച രാശിയായ മീന രാശിയിൽ സംക്രമിച്ച് മാളവ്യ രാജയോഗത്തിന് രൂപം നൽകും. 200 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് 3 ഗ്രഹങ്ങൾ 3 രാജയോഗം സൃഷ്ടിക്കുന്നത് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത.  ഈ രാജയോഗം ഫെബ്രുവരി മുതൽ മാർച്ച് വരെ 3 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകും.  ഈ രാജയോഗങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും ഏത് രാശിക്കാർക്ക് ഇതിന്റെ ഭാഗ്യം ലഭിക്കുമെന്നും നമുക്ക് നോക്കാം...

Also Read:  ഇന്ന് ലക്ഷ്മി ദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും, ലഭിക്കും വൻ ധനനേട്ടം!

മിഥുനം (Gemini): ചൊവ്വ, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സഞ്ചാരമാറ്റം മൂലം രൂപപ്പെടുന്ന മൂന്ന് രാജയോഗം മിഥുനം രാശിക്കാർക്ക് വളരെയധികം  ശുഭ ഫലങ്ങൾ നൽകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും ശക്തമായ സാധ്യതകളുണ്ട്. രാജ്യത്തിനകത്തും പുറത്തും ഒരു യാത്ര പോകാണ് യോഗമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതായിരിക്കും, ഏത് മത്സര പരീക്ഷയിലും വിജയം നേടും.  ശശ് മഹാപുരുഷ രാജയോഗത്തിലൂടെ ഇവർക്ക്  കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിക്കും, ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും, മതപരമോ മംഗളകരമോ ആയ ചില പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം പൂർത്തീകരിക്കാൻ മാളവ്യ രാജയോഗത്തിലൂടെ കഴിയും. നിങ്ങൾക്ക് ബിസിനസ്സിൽ വലിയ വിജയം നേടാൻ കഴിയും, ഒരു വലിയ ഇടപാട് ലഭിക്കാൻ ഈ സമയം സാധ്യത,  ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന പണം തിരിച്ചുകിട്ടും.

ഇടവം (Taurus): ഒരേസമയം മൂന്ന് രാജയോഗങ്ങൾ ഉണ്ടാകുന്നത് ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയും സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും കൈവരിക്കാൻ കഴിയും. ദൂരയാത്ര പോകാണ് യോഗം. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വരുമാനം വർദ്ധിക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കാം. തൊഴിൽ-ബിസിനസ് സംബന്ധമായ കാരണങ്ങളാൽ നിങ്ങൾക്ക് യാത്ര ചെയ്യാനല്ല യോഗമുണ്ടാകും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ സ്വപ്നം സഫലമാകും. ഈ സമയത്ത് കെട്ടിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ജോലിയിലും വിജയം കൈവരിക്കും.

Also Read: കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

മകരം (Capricorn): ഈ മൂന്ന് രാജയോഗത്തിൻ്റെ രൂപീകരണം മകരം രാശിക്കാർക്കും ഏറെ ഗുണം നൽകും. ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും. തൊഴിൽ-ബിസിനസ് സംബന്ധമായ കാരണങ്ങളാൽ നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾക്ക് പൂർത്തിയാക്കും. കരിയറിൽ നല്ല സമയം ആയിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News