കാസർകോട്: മഞ്ചേശ്വരം ഉപ്പളയിൽ പട്ടാപ്പകൽ വൻ കവർച്ച. സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കൊള്ളയടിച്ചു. 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഉപ്പള ബസ് സ്റ്റാൻഡിന് സമീപത്ത് വൻ കവർച്ച നടന്നത്. ആക്സിസ് ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കുന്നതിനായി പണവുമായെത്തിയ വാഹനത്തിൽ നിന്നാണ് 50 ലക്ഷം കവർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപ്പള ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള എടിഎമ്മിൽ നിറയ്ക്കാനായി സ്വകാര്യ ഏജൻസിയുടെ വാഹനത്തിലാണ് പണം എത്തിച്ചത്. വാഹനത്തിന്റെ പുറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.


ALSO READ: കാപ്പ കേസിൽ അറസ്റ്റിൽ, ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ വിലക്ക്; വിലക്ക് ലംഘിച്ചതിനെ തുടർന്ന് യുവാവ് വീണ്ടും അറസ്റ്റിൽ


ഉപ്പളയിൽ എത്തിയപ്പോൾ ഇവിടെയുള്ള എടിഎമ്മിൽ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ ജീവനക്കാർ വാഹനത്തിന്റെ മധ്യഭാ​ഗത്തെ സീറ്റിൽ എടുത്തുവച്ചു. തുടർന്ന്, ആദ്യത്തെ 50 ലക്ഷം നിറയ്ക്കുന്നതിനായി ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് എടിഎം കൗണ്ടറിലേക്ക് പോയി.


ഈ സമയം വാഹനത്തിന്റെ മധ്യഭാ​ഗത്തെ സീറ്റിൽ വച്ചിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്റെ ചില്ല് തകർത്ത് മോഷ്ടാവ് കവർന്നു. ചുവന്ന ടീഷർട്ട് ധരിച്ചയാളാണ് പണം കൊള്ളയടിച്ചതെന്നാണ് സൂചന. പണം കവർന്നതിന് ശേഷം ഇയാൾ, ഉപ്പള ബസ് സ്റ്റാൻഡ് ഭാ​ഗത്തേക്ക് പോയതായും സൂചനയുണ്ട്. പ്രതിക്കായി പോലീസ് ഊർജ്ജിതമായി തിരച്ചിൽ തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.