തിരുവനന്തപുരം: കാപ്പ കേസിൽ അറസ്റ്റിലായി ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്ന യുവാവ് വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിൽ. കാപ്പ കേസിൽ അറസ്റ്റിലായി ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്ന അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ നിധിൻ രാജ് (27) ആണ് വീണ്ടും അറസ്റ്റിലായത്.
നെടുമങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട നിധിൻ രാജിനെ മൂന്ന് മാസങ്ങൾക്ക് മുൻപ് കാപ്പ കേസിൽ അറസ്റ്റ് ചെയ്ത് ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്ന് വിലക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീട്ടിൽ എത്തിയത് അറിഞ്ഞ് നെടുമങ്ങാട് സിഐ ബി.അനീഷ്, സി.പി.ഒമാരായ ആർ.രാജേഷ് കുമാർ, എം.സി.അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ നിധിൻ രാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കിളിമാനൂരിലാണ് പെൺകുട്ടിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് പോലീസിന്റെ പിടിയിലായത്.
ട്യൂഷൻ സെൻ്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയതിന് ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കിളിമാനൂർ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.