കായംകുളം: താലൂക്ക് ആശുപത്രിയില്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തില്‍ മുഖ്യ പ്രതികളായ നാല് ഡിവൈഎഫ്ഐ, സിപിഐഎം നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ്, പാര്‍ട്ടി അംഗം വിനോദ് എന്നിവര്‍ക്കതിരെയാണ് നടപടി സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി 11.30 വരെ നീണ്ട ഏരിയ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: കുഞ്ഞ് തന്റേതെന്ന് യുവതി!


കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി കായംകുളം താലുക്ക് ആശുപത്രിയില്‍ ആക്രമണം നടന്നത്. കണ്ടാലറിയാവുന്ന എട്ടു പേരായിരുന്നു പ്രതികള്‍. ആശുപത്രി ആക്രമണത്തില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.  പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒപി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.  പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു. ഡോക്ടറുടെ കാബിനിൽ  എത്തിയ സംഘം  ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. 


Also Read: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ 


ആശുപത്രിയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സിടിവി ദൃശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞതും ഇവർക്കെതിരെ കെസെടുത്തതും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.