ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ പൊന്തക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് തന്റേതെന്ന് സമ്മതിച്ച് യുവതി. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. യുവതിയും കുഞ്ഞും ഇപ്പോൾ ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സിയിലാണ്. കുഞ്ഞിനെ യുവതിക്ക് കൈമാറണോ വേണ്ടയോ എന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും. കൂടാതെ കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നകാര്യവും പോലീസ് പരിശോധിക്കും.
Also Read: കൊല്ലത്ത് പതിനേഴുകാരിയെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രി വസ്തുക്കൾ പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ തുമ്പോളി ജംഗ്ഷന് സമീപം കുറ്റിക്കാട്ടിൽ പിഞ്ചു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തിയതിനെ തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ ആലപ്പുഴയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Also Read: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ
കുഞ്ഞിന്റെ ദേഹത്ത് ഉറുമ്പ് കടിയേറ്റിരുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും പരിസരത്തുമായി പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമിത രക്തസ്രാവം മൂലം അവശയായ യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...