മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും കഠിന തടവും വിധിച്ച് കോടതി.  നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Drugs Seized: വയനാട് വന്‍ ലഹരിമരുന്ന് വേട്ട: അരക്കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ


ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി കൂടാതെ പിഴ തുകയായി നിര്‍ദേശിച്ച ഒന്നര ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. തുക നല്‍കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി സാധാരണ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.  കേസിനാസ്പദമായ സംഭവമുണ്ടായത് 2013 ലാണ്.  ഈ സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ മാതാവ് ഗള്‍ഫിലായിരുന്നു. സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 


Also Read: Mahaashtami Shub Yog: 700 വർഷങ്ങൾക്ക് ശേഷം മഹാ അഷ്ടമിയിൽ മഹാ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പെണ്‍കുട്ടിയുടേയും അമ്മയുടേയും മൊഴിയെടുത്തിരുന്നു. ഇതിനിടയിൽ ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി അതിജീവിതയുടെ അമ്മ മൊഴി മാറ്റി പറഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി മുഖവിലക്കെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.


അരലക്ഷത്തിന്റെ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ


തിരുവനന്തപുരം: കണ്ണൂർ സ്വദേശിയിൽ നിന്നും 50 ല​ക്ഷ​ത്തി​ന്‍റെ എംഡി​എം​എ എക്സൈസ് പി​ടി​കൂ​ടി. കണ്ണൂര്‍ മാട്ടൂല്‍ മടക്കര സ്വദേശി സലീല്‍കുമാറിനെയാണ് അരലക്ഷം എംഡിഎംഎയുമായി എക്സൈസ് പിടികൂടിയത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫിസിന്റെയും സംയുക്ത വാഹന പരിശോധനക്കിടയിലാണ് ഇയാളെ ഇരിട്ടി എക്സൈസ് സംഘം പിടികൂടിയത്. 


Also Read: Viral Video: യുവതിയെ കണ്ടതും ചിമ്പാൻസിയുടെ കൺട്രോൾ പോയി.. പിന്നെ സംഭവിച്ചത് ..! വീഡിയോ വൈറൽ


സലീല്‍കുമാര്‍ എംഡിഎംഎയുമായി ബംഗളൂരുവില്‍ നിന്നും വരുകയായിരുന്നു.  ഇയാളുടെ അറസ്റ്റിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ എക്സൈസ് വകുപ്പ് അഞ്ച് പ്രധാന ചെക്ക് പോസ്റ്റുകളിലും മറ്റ് 41 ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രജിത്ത് സിയുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത വാഹന പരിശോധനയിലാണ് സലീൽകുമാർ പിടിയിലാകുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.