Chaitra Navratri Shubh Yog: ഹിന്ദുമതത്തിൽ ചൈത്ര നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാർച്ച് 22 മുതൽ ചൈത്ര നവരാത്രി ആരംഭിച്ചിരിക്കുകയാണ്. ഈ ദിവസം മുതൽ ഹിന്ദു പുതുവർഷവും ആരംഭിച്ചു. ജ്യോതിഷ പ്രകാരം അഷ്ടമി തിഥിയിൽ ഗ്രഹങ്ങളുടെ ഒരു വലിയ സംയോജനം നടക്കും. ഏതാണ്ട് 700 വർഷങ്ങൾക്ക് ശേഷമാണ് ഈ ശുഭകരമായ യോഗം സംഭവിക്കാൻ പോകുന്നത്. ഈ ദിവസം നാല് രാശികളിലായി ഏഴ് ഗ്രഹങ്ങൾ സഞ്ചരിക്കും. ഈ ഗ്രഹ സംക്രമങ്ങളുടെ സ്വാധീനം കാരണം വലിയ മഹാസംഗമം സൃഷ്ടിക്കപ്പെടും. മഹാ അഷ്ടമി തിഥിയിൽ ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗം ഗുണകരമാകുവാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Also Read: Rahu Mahadasha Effect: രാഹുവിന്റെ മഹാദശയിലൂടെ 18 വർഷം; ഇവർക്ക് ധനത്തിന് കുറവുണ്ടാകില്ല!
ചൈത്ര നവരാത്രിയിലാണ് ഈ ശുഭകരമായ യോഗകൾ സൃഷ്ടിക്കപ്പെടുന്നത്
ജ്യോതിഷ പ്രകാരം ദേവഗുരു വ്യാഴം ഇപ്പോൾ സ്വരാശിയായ മീനത്തിലാണ്. മേട രാശിയിൽ ബുധൻ സംക്രമിക്കാൻ പോകുന്നു. അതുപോലെ സൂര്യൻ മീനരാശിയിലും ശനി സ്വന്തം രാശിയായ കുംഭത്തിലുമാണ്. ശുക്രൻ രാഹു ഇരിക്കുന്ന മേടത്തിൽ സംക്രമിക്കും. ഈ ഗ്രഹങ്ങളുടെ സംയോജനം മൂലം മാളവ്യ, കേദാർ, ഹൻസ്, മഹാഭാഗ്യയോഗം തുടങ്ങി നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കും.
ജ്യോതിഷ പ്രകാരം മേടരാശിയിൽ ശുക്രന്റെ സംക്രമണം മൂലമാണ് മാളവ്യയോഗം ഉണ്ടാകുന്നത്. മീനം രാശിയിൽ ഹൻസ് യോഗവും ലഗ്നത്തിൽ സൂര്യനും ഉള്ളതിനാൽ മഹാഭാഗ്യയോഗവും ഉണ്ടാകും. 700 വർഷങ്ങൾക്ക് ശേഷമാണ് ഈ രാജയോഗം രൂപീകരിക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല രാശിക്കാർക്കും ഈ മഹായോഗങ്ങളുടെ സൃഷ്ടിയാൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Also Read: Trigrahi Yoga: ത്രിഗ്രഹ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
ഈ രാശിക്കാർക്ക് ഗുണം ലഭിക്കും
മാർച്ച് 4 ന് ശുക്രൻ മേട രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ശേഷം. ശുക്രൻ മേടരാശിയിൽ പ്രവേശിക്കുമ്പോഴാണ് മാളവ്യയോഗം രൂപപ്പെടുന്നത്. ഇതിന്റെ ശുഭ ഫലം കന്നി രാശിക്കാർക്ക് ലഭിക്കും. അതുപോലെ മിഥുന രാശിക്കാർക്ക് മാളവ്യ-ഹൻസ് രാജയോഗം വളരെയധികം ഗുണം നൽകും.
ഇതുകൂടാതെ മഹാഭാഗ്യ യോഗത്തിലൂടെ മീനരാശിക്കാരുടെ നല്ല നാളുകൾ ആരംഭിക്കും. ഇതുമൂലം എല്ലാ രാശിക്കാരുടെയും ഭാഗ്യനക്ഷത്രം പ്രകാശിക്കും. ദേവീദേവന്മാരുടെ അനുഗ്രഹം എല്ലാർക്കും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...