മുംബൈ : ചുണ്ടുകളിൽ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതിവിരുദ്ധപീഡനം അല്ലെന്ന് ബോംബെ ഹൈക്കോടതി.  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ പരാമ‍ർശം. ഐപിസി സെക്ഷൻ 377 പ്രകാരം കുറ്റകരമായി കണക്കാകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസിലെ പ്രതിക്ക് ജാമ്യവും അനുവദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

14 വയസുകാരന്റെ പിതാവിന്റെ പരാതിയിലാണ്  പ്രകൃതി വിരുദ്ധപീഡനത്തിന് കേസെടുത്തിരുന്നത്. മേശയ്ക്കുള്ളിൽ വയ്ക്കുന്ന പണം തുടർച്ചയായി കാണാതായതോടെ പിതാവ് മകനോട് ഇക്കാര്യം ചോദിച്ചു. ഓൺലൈൻ ഗെയിം ചാർജ് ചെയ്യാനായി പതിവായി മുംബൈയിലെ ഒരു കടയിൽ പോകാറുണ്ടെന്ന് അയാൾക്ക് അതിനുള്ള പണം കൊടുത്തിരുന്നു എന്നും മകൻ പറഞ്ഞു. ഒരു ദിവസം മൊബൈൽ റീചാർജിനായി കടയിലെത്തിയ കുട്ടിയെ കടയുടമ ചുണ്ടിൽ ചുംബിച്ചെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നുമാണ് പരാതി. 


ALSO READ : നാല് വയസുകാരനെ പീഡിപ്പിച്ച തൊടുപുഴ പോക്സോ കേസ് പ്രതി അരുൺ ആനന്ദിന് 21 വർഷം തടവ്


പിതാവിന്റെ പരാതിയിൽ പോക്സോ നിയമപ്രകാരം കടയുടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. സെക്ഷൻ 377 പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ജാമ്യം ലഭിക്കുന്നതും ബുദ്ധിമുട്ടാണ്. 


കുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ടിൽ ലൈഗികാതിക്രമം നടന്നതിന് തെളിവില്ലെന്ന് കാട്ടിയാണ് ജ‍ഡ്ജി അനുജ പ്രഭുദേശായ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രകൃതി വിരുദ്ധപീഡനം നടന്നു എന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. "എഫ്ഐ ആറിൽ പറയുന്നത് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു എന്നും ചുണ്ടിൽ ചുംബിച്ചു എന്നുമാണ്. ഇത് സെക്ഷൻ 377 പ്രകാരം കുറ്റകരമല്ല' കോടതി പറഞ്ഞു.  


ALSO READ : ബലാത്സം​ഗം ചെയ്ത് കൊന്നു, മൃതദേഹത്തോടും ലൈം​ഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം ഹൈദരാബാദിൽ


മുപ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. കടയുടമ ഒരു വർഷമായി ജയിലിൽ ആയിരുന്നു.  മെയ് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് അനുജയുടെ പരാമർശം. 2021 ഏപ്രിൽ 17നാണ് പ്രതി വികാസ് മോഹൻലാലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.