ബലാത്സം​ഗം ചെയ്ത് കൊന്നു, മൃതദേഹത്തോടും ലൈം​ഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം ഹൈദരാബാദിൽ

ഭർത്താവിനൊപ്പം താമസിക്കുകയായിരുന്ന യുവതിയെ പ്രതി നിരീക്ഷിച്ച് വരികയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 12, 2022, 12:19 PM IST
  • മെയ് ഒമ്പത് തിങ്കളാഴ്ച യുവതിയുടെ വീട്ടിൽ ചെന്നുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സം​ഗം ചെയ്യുകയായിരുന്നു.
  • തുടർന്ന് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തി.
  • യുവതിയെ മുർച്ചയുള്ള ഒരു വസ്തു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി.
  • പിന്നീട് മൃതദേഹം ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
ബലാത്സം​ഗം ചെയ്ത് കൊന്നു, മൃതദേഹത്തോടും ലൈം​ഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: ഇരുപത്തിനാലുകാരിയായ യുവതിയെ ബലാത്സം ചെയ്ത് കൊന്ന ശേഷം മൃതദേഹത്തോടും ലൈം​ഗികാതിക്രമം നടത്തിയ 25കാരൻ അറസ്റ്റിൽ. തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൌണിലാണ് മനസാക്ഷിയെ സംഭവം നടന്നത്. കൺസ്ട്രക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന പ്രതി യുവതിയെ ബലാത്സം​ഗം ചെയ്ത ശേഷം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചു.

ഭർത്താവിനൊപ്പം താമസിക്കുകയായിരുന്ന യുവതിയെ പ്രതി നിരീക്ഷിച്ച് വരികയായിരുന്നു. അടുത്തുള്ള കോളേജിലെ വാച്ച്മാനായിരുന്ന യുവതിയുടെ ഭർത്താവ് ജോലിക്ക് പോകുമ്പോൾ മണിക്കൂറുകളോളം യുവതി തനിച്ചായിരിക്കുമെന്ന് പ്രതി മനസിലാക്കിയിരുന്നു. മെയ് ഒമ്പത് തിങ്കളാഴ്ച യുവതിയുടെ വീട്ടിൽ ചെന്നുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സം​ഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തി. യുവതിയെ മുർച്ചയുള്ള ഒരു വസ്തു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി. പിന്നീട് മൃതദേഹം ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. 

Also Read: Murder: മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല; നാട്ടുവൈദ്യനെ കൊന്ന് കഷ്ണങ്ങളാക്കി ചാലിയാറിൽ തള്ളി, പ്രതി അറസ്റ്റിൽ

തുടർന്ന് യുവതിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ ഭർ‌ത്താവാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കൊലപാതകം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് പ്രതിക്കെതിരെ കേസെടുത്തു. മോഷ്ടിച്ച ആഭരണങ്ങൾ പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News