Kitex Migrant Workers Violence: കിറ്റക്സിലെ അതിഥി തൊഴിലാളികളുടെ സംഘർഷം: പൊലീസ് കുറ്റപത്രം സമർപ്പിച്ചു
പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ 51 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് .
Kochi : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ കിറ്റെക്സിൽ സംഘർഷം ഉണ്ടാക്കുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഇന്ന് ഫെബ്രുവരി 23 ന് കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ രണ്ട് കേസുകളിലായി ആണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് വാഹനങ്ങൾ നശിപ്പിച്ച കേസിൽ 175 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ 51 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് .
ഇന്ന് ഫെബ്രുവരി 23 ന് കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2021 ഡിസംബർ 25 ക്രിസ്തുമസ് ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ ഇത് പ്രത്യേക സംഭവമാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. അതിനോടൊപ്പം തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം കരുതി കൂട്ടി നടത്തിയതാണെന്ന് തെളിഞ്ഞിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: Crime: പേരെടുത്ത് പറഞ്ഞ് അശ്ലീല പ്രസംഗം, ഇടുക്കി ഡിസിസി പ്രസിഡൻറ് വിവാദത്തിൽ
അതിനോടൊപ്പവും തന്ന കുറ്റകൃത്യങ്ങൾ തടയാൻ പരിശോധന ശക്തമാക്കുമെന്നും, അതിഥി തൊഴിലാളികക്കിടയിൽ ലഹരി ഉത്പന്നങ്ങൾ വ്യാപകമാണെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് ഇവരുടെ കൈയിൽ എത്തുന്നതെന്നതിനെ കുറിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളും ഇപ്പോഴും റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷം ജയിലിൽ തന്നെ കഴിയുകയാണ്.
2021 ഡിസംബരിൽ ക്രിസ്തുമസ് രാത്രിയിൽ കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമാകുകയും മദ്യലഹരിയിലായിരുന്നു ഇവർ നടത്തിയ വാക്കേറ്റം ഒടുവിൽ തമ്മിത്തല്ലിൽ എത്തുകയായിരുന്നു. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയിതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
സ്ഥലത്ത് പോലീസ് എത്തിയപ്പോൾ തൊഴിലാളികൾ പോലീസിനെതിരെ തിരിയുകയും കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിയുകയും ആക്ര മിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് ഓടിരക്ഷപ്പെടേണ്ടി വന്നിരുന്നു. തുടർന്ന് അതിഥി തൊഴിലാളികൾ ഒരു പൊലീസ് വാഹനം കത്തിക്കുകയും രണ്ടെണ്ണം അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവർ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ആകെ 174 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവരിൽ തന്നെ 51 പേർക്കെതിരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. 120 ത്തോളം പേർക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ ജാമ്യത്തിലിറക്കാൻ ആളില്ലാത്തത് കൊണ്ട് തന്നെ ഇവരെല്ലാം തന്നെ ഇപ്പോഴും ജയിലിൽ തന്നെ കഴിയുകയാണ്. ഇവരിൽ കൂടുതൽ പേരും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.