Rape : മലപ്പുറത്ത് തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ചു; മുട്ടാളൻ ഷിഹാബ് പിടിയിൽ

മലപ്പുറം അരീക്കോട് കാവനൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലവിൽ  യുവതിക്കും കുടുംബത്തിനുമെതിരെ വധഭീഷണിയും ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 03:04 PM IST
  • മുട്ടാളൻ ഷിഹാബെന്ന പേരിൽ അറിയപ്പെടുന്ന ടി.വി. ഷിഹാബിനെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
  • മലപ്പുറം അരീക്കോട് കാവനൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • നിലവിൽ യുവതിക്കും കുടുംബത്തിനുമെതിരെ വധഭീഷണിയും ഉണ്ട്.
  • പ്രതി ജാമ്യത്തിലിറങ്ങിയാൽ യുവതിയെ കൊലപ്പെടുത്തുമെന്നാണ് ഭയം. അതേസമയം കേസിലെ സാക്ഷികളും കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്.
Rape : മലപ്പുറത്ത് തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ചു; മുട്ടാളൻ ഷിഹാബ് പിടിയിൽ

Malappuram : തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മാനസിക വൈകല്യമുള്ള മകളെ അതിക്രൂരമായി പീഡിപ്പിച്ച പ്രതിയെ പിടികൂടി. മുട്ടാളൻ ഷിഹാബെന്ന പേരിൽ അറിയപ്പെടുന്ന ടി.വി. ഷിഹാബിനെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം അരീക്കോട് കാവനൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലവിൽ കുട്ടിക്കും കുടുംബത്തിനുമെതിരെ വധഭീഷണിയും ഉണ്ട്.

പ്രതി ജാമ്യത്തിലിറങ്ങിയാൽ യുവതിയെയും കുട്ടിയേയും കൊലപ്പെടുത്തുമെന്നാണ് ഭയം. അതേസമയം കേസിലെ സാക്ഷികളും കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം മുട്ടാളൻ ഷിഹാബ് ഇത് കൂടാതെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: Thrikkakara Child Torture : തൃക്കാക്കരയിലെ കുട്ടിക്കേറ്റ ക്രൂരമർദനം; പിതാവ് കള്ളം പറയുകയാണ്, കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ

സംഭവം നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടിന്റെ വാതിൽ ചവിട്ടി തുറന്ന് പ്രതി അകത്ത് പ്രവേശിക്കുകയായിരുന്നു. തുടർന്ന് തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ തളർന്ന് കിടക്കുകയായിരുന്നതിനാൽ മകളെ രക്ഷിക്കാൻ അമ്മയ്ക്ക് യാതൊന്നും ചെയ്യാൻ സാധിച്ചില്ല. റിപ്പോർട്ടുകൾ അനുസരിച്ച് ഈ പെൺകുട്ടി ശാരീരികമായും, മാനസികമായും വെല്ലുവിളികൾ നേരിടുന്നുണ്ട്.

ALSO READ: Actress Attack Case : 'ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണിത്ര അന്വേഷിക്കാനുള്ളത്'; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

തളർന്ന് കിടക്കുന്ന അമ്മയെ പരിചരിച്ച് പോയിരുന്നത് ഈ മകളാണ്. ഇത് കൂടാതെ സംഭവത്തിനെതിരെ പരാതി നൽകിയാൽ കൊലപ്പെടുത്തുമെന്നും പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. എന്നാൽ യുവതിയുടെ അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി യുവതിയുടെ അയൽക്കാരെയും ഭീഷണിപെടുത്തിയിരുന്നു.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News