Crime: പേരെടുത്ത് പറഞ്ഞ് അശ്ലീല പ്രസംഗം, ഇടുക്കി ഡിസിസി പ്രസിഡൻറ് വിവാദത്തിൽ

സ്ത്രികളടക്കം നോക്കി നിൽക്കെയായിരുന്നു സിപി മാത്യുവിൻറെ പ്രസംഗം

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 03:58 PM IST
  • ഇടുക്കിയിലെ കോൺഗ്രസ്സിൻറെ മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയാണ് സിപി മാത്യു
  • ബ്ലോക്കിലെ കൂറു മാറ്റത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പലതിലും യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സ്ഥിതിയും ഉണ്ടായിരുന്നു
  • സിപി മാത്യവിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്
Crime: പേരെടുത്ത് പറഞ്ഞ് അശ്ലീല പ്രസംഗം, ഇടുക്കി ഡിസിസി പ്രസിഡൻറ് വിവാദത്തിൽ

ഇടുക്കി:  പേരെടുത്ത് പറഞ്ഞ് അശ്ലീല  പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡൻറ് സിപി മാത്യു. കോൺഗ്രസ്സിൽ നിന്നും മാറി സിപിഎമ്മിൽ ചേർന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനെതിരെയായിരുന്നു സിപി മാത്യുവിൻറെ പരമാർശം. ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു പ്രസിഡൻറിൻറെ പ്രസംഗം.

സ്ത്രികളടക്കം നോക്കി നിൽക്കെയായിരുന്നു സിപി മാത്യുവിൻറെ പ്രസംഗം. ഇതിനെതിരെ പാർട്ടിയിലും വലിയ തോതിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടുക്കിയിലെ കോൺഗ്രസ്സിൻറെ മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയാണ് സിപി മാത്യു.

അതേസമയം ബ്ലോക്കിലെ കൂറു മാറ്റത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പലതിലും യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സ്ഥിതിയും ഉണ്ടായിരുന്നു.
അതിനിടയിൽ സിപി മാത്യവിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രസംഗത്തിൽ അശ്ലീലത ഇല്ലായിരുന്നു എന്ന നിലപാടിലാണ് സിപി മാത്യു.

നേരത്തെ ബാർബർ ബ്യൂട്ടീഷൻ വിഷയത്തിലും  ഇത്തരത്തിലൊരു പരാമർശത്തിൽ സിപി മാത്യു വെട്ടിലായിരുന്നു. എന്നാൽ വിഷയത്തിൽ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സിപി മാത്യു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News