Child Murder : ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം : പ്രതി ബിനോയി ഡിക്രൂസ് അതിക്രൂരനായ കൊലപാതകിയെന്ന് പൊലീസ്
പോലീസ് പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം ഇയാൾക്ക് വളർത്ത് മൃഗങ്ങളെ ബക്കറ്റിൽ മുക്കി കൊള്ളുന്ന ശീലം പണ്ട് മുതൽ തന്നെ ഉണ്ടായിരുന്നു.
Kochi : ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ജോൺ ബിനോയ് ഡിക്രൂസ് അതിക്രൂരനായ കൊലപാതകിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം ഇയാൾക്ക് വളർത്ത് മൃഗങ്ങളെ ബക്കറ്റിൽ മുക്കി കൊള്ളുന്ന ശീലം പണ്ട് മുതൽ തന്നെ ഉണ്ടായിരുന്നു. അത്കൂടാതെ പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതിക്രൂരമായ മാനസിക നിലയുള്ള ആളാണ് പ്രതിയെന്ന് പ്രതിയുടെ വളർത്തമ്മ ഇംതിയാസ് പറയുന്നു. പ്രതി കോഴിയെ ബക്കറ്റിൽ മുക്കി കൊല്ലുകയും, പട്ടികളുടെ കാൽ തല്ലിയൊടിച്ച് ജീവനോടെ കുഴിച്ചിടുകയും മറ്റും ചെയ്യുമായിരുന്നുവെന്നാണ് ഇംതിയാസ് പറയുന്നത്. ബിനോയിക്ക് 14 ദിവസം മാത്രം പ്രായമുള്ളപ്പോൾ ഇംതിയാസും കുടുംബവും എടുത്ത് വളർത്തുകയായിരുന്നു. എന്നാൽ വളരും തോറും അതിക്രൂരമായ മനോഭാവമാണ് ജോൺ ബിനോയ് ഡിക്രൂസിൽ ഉണ്ടായിരുന്നതെന്ന് ഇംതിയാസ് പറയുന്നു.
ഇതുകൂടാതെ പ്രതി സ്വന്തം വീട്ടിൽ നിന്ന് മോഷണവും നടത്തുന്ന പതിവ് ഉണ്ടയായിരുന്നു. ലഹരിമരുന്നിനുള്ള പണത്തിനായി ഇയാൾ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുമായിരുന്നു. പണ്ട് കത്തി കാട്ടി ഭീഷണിപ്പെടുത്തിയും കവർച്ചനടത്തിയതായി പൊലീസ് പറയുന്നു. ഇയാളുടെ മയക്ക്മരുന്ന് ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: Breaking: കൊച്ചിയിൽ ഒന്നരവയസുകാരിയെ ഹോട്ടലിൽവെച്ച് കൊലപ്പെടുത്തി
കൊല്ലപ്പെട്ട കുഞ്ഞിന്റ മുത്തശ്ശിയുടെ കാമുകനാണ് പ്രതി ജോൺ ബിനോയ് ഡിക്രൂസ്. ഹോട്ടൽ മുറിയിൽ വെച്ച് ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെയാണ് അതിദാരുണമായി പ്രതി കൊലപ്പെടുത്തിയത്. രണ്ടാഴ്ചയായി കുട്ടികൾ മുത്തശിയായ സിപ്സിയുടെയും ബിനോയിയുടെയും കൂടെയാണ് കഴിഞ്ഞിരുന്നത്.
കൊലപാതകം നടന്ന ദിവസം കുട്ടികളുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് പോലീസിന്റെ നിഗമനം. കുട്ടികളുടെ പിതാവ് ബിനോയ് ആണെന്നായിരുന്നു ആരോപണം. കുഞ്ഞിൻറെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. കുഞ്ഞിൻറെ പിതാവ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. മുത്തശ്ശിയാണ് രണ്ട് കുട്ടികളെയും നോക്കിയിരുന്നത്.
കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരിച്ചിരുന്നു.ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വഭാവികത കണ്ടതിനെ തുടർന്നാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നത്. പിന്നീട് ജോൺ ഡിക്രൂസിനെയും കുട്ടിയുടെ മുത്തശ്ശിയെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...