Breaking: കൊച്ചിയിൽ ഒന്നരവയസുകാരിയെ ഹോട്ടലിൽവെച്ച് കൊലപ്പെടുത്തി

ഹോട്ടൽ മുറിയിൽ വെച്ച് ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് നിഗമനം

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 05:33 PM IST
  • പള്ളുരുത്തി സ്വദേശി ജോൺ ബിനോയ്‌ ഡിക്രൂസ് പിടിയിൽ
  • കുട്ടിയുടെ അമ്മുമ്മയുടെ കാമുകനാണ് ഇയാൾ
Breaking: കൊച്ചിയിൽ ഒന്നരവയസുകാരിയെ ഹോട്ടലിൽവെച്ച് കൊലപ്പെടുത്തി

കൊച്ചി: ഒന്നര വയസ്സുകാരിയെ കൊച്ചിയിലെ ഹോട്ടലിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. കുട്ടിയുടെ മുത്തശ്ശിയുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇതേ തുടർന്ന് പള്ളുരുത്തി സ്വദേശി ജോൺ ബിനോയ്‌ ഡിക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽ മുറിയിൽ വെച്ച് ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

മുത്തശ്ശിക്കും സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിൻറെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. കുഞ്ഞിൻറെ പിതാവ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. മുത്തശ്ശിയാണ് രണ്ട് കുട്ടികളെയും നോക്കിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കാമുകനും കുട്ടികളെയും കൊണ്ട് കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരിച്ചിരുന്നു.

ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വഭാവികത കണ്ടതിനെ തുടർന്നാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നത്. പിന്നീട് ജോൺ ഡിക്രൂസിനെയും കുട്ടിയുടെ മുത്തശ്ശിയെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News