കൊച്ചി: ലഹരിമരുന്ന് (Drugs) പിടിച്ച കേസ് അട്ടിമറിച്ചുവെന്ന സംഭവത്തിൽ അന്വേഷണം എക്സൈസിന്‍റെ ക്രൈംബ്രാ‍​ഞ്ച് വിഭാഗത്തിന് കൈമാറും. വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് എക്സൈസ് മന്ത്രി (Excise Minister) എംവി ​ഗോവിന്ദൻ നിര്‍ദേശം നൽകി. കമ്മീഷണര്‍ ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ പുറത്ത് വന്നിരുന്നു. റെയ്ഡില്‍ ഏഴ് പേരെ പിടികൂടിയെങ്കിലും കോടതിയില്‍ അഞ്ച് പേരെയാണ് ഹാജരാക്കിയത്. റെയ്ഡില്‍ പിടൂകൂടിയ യുവതിയേയും മറ്റൊരാളേയും എക്സൈസ് ഒഴിവാക്കി.


ALSO READ: Heroin seized: പൈപ്പിലൂടെ ലഹരിമരുന്ന്; ഇന്ത്യ-പാക് അതിർത്തിയിൽ 200 കോടിയുടെ മയക്കുമരുന്ന് വേട്ട


തിരുവനന്തപുരത്ത് നിന്നെത്തിയ സ്പെഷ്യല്‍ സ്‌ക്വാഡാണ് കാക്കാനാട്ടെ ഫ്ലാറ്റുകളിൽ നിന്ന് എംഡിഎംഎ പിടികൂടിയത്. ഇതോടൊപ്പം പിടികൂടിയ രണ്ടുപേരെ എറണാകുളം റേഞ്ച് എക്സൈസ് ഓഫീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസും കസ്റ്റംസും ചേര്‍ന്ന് മറ്റു രണ്ട് ഫ്ലാറ്റുകളിൽ റെയ്ഡ് നടത്തി ഏഴ് പേരെ പിടികൂടിയത്.


ഏഴുപേരുടേയും ചിത്രങ്ങളും വിവരങ്ങളുമടക്കം കസ്റ്റംസ് പുറത്തുവിട്ടിരുന്നു. ഒരു കിലോയിലേറെ എംഡിഎംഎ (MDMA) പിടികൂടിയെന്ന് ആദ്യ വിവരമുണ്ടായിരുന്നെങ്കിലും കോടതിയിലെത്തിയപ്പോള്‍ 84 ഗ്രാമായി. ഒപ്പം ഏഴ് പ്രതികള്‍ അഞ്ചായി ചുരുങ്ങുകയും ചെയ്തു.


ALSO READ: Drugs Seized: കോഴിക്കോട് വീണ്ടും ലഹരി മരുന്ന് പിടികൂടി; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ


റെയ്ഡ് സമയത്ത് വന്ന രണ്ടുപേരെയാണ് ഒഴിവാക്കുന്നതെന്നാണ് മഹസറില്‍ എക്സൈസ് നല്‍കുന്ന വിശദീകരണം. അതേ സമയം റെയ്ഡ് സമയത്ത് വന്നവരെ എന്തിന് പിടികൂടിയെന്നും പ്രതികള്‍ക്കൊപ്പം അവരുടെ ചിത്രങ്ങള്‍ എന്തിന് പുറത്തുവിട്ടുവെന്നും സംബന്ധിച്ച കാര്യങ്ങളിൽ എക്സൈസിന് ഉത്തരമില്ല.


എന്നാല്‍ കേസില്‍ കൃത്യമായി അട്ടിമറി നടന്നുവെന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നാണ് ആരോപണം. ഒരു കിലോ എംഡിഎംഎ ആരില്‍ നിന്ന് പിടികൂടിയെന്നും എഫ്ഐആറില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.