Kochi: മുൻ മിസ് കേരള ജേതാക്കൾ (Former Miss Kerala Winners) മരിച്ച സംഭവത്തിൽ അറസ്റ്റിലായ 5 പേരെ കോടതിയിൽ (Court) ഹാജരാക്കി. ചോദ്യംചെയ്യലിനിടെ പോലീസ് (Police) ഭീഷണിപ്പെടുത്തിയെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. കേസിൽ തങ്ങളെ പ്രതിയാക്കിയത് പോലീസ് തിരക്കഥയെന്നും റോയി വയലാട്ടും (Roy Vayalatt) ഹോട്ടൽ ജീവനക്കാരും ആരോപിച്ചു. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. പ്രതികൾ ജാമ്യാപേക്ഷ നൽകി. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും. 


Also Read: Models death | ഹോട്ടൽ ഉടമയും അഞ്ച് ജീവനക്കാരും അറസ്റ്റിൽ


നരഹത്യാക്കുറ്റം ചുമത്തിയത് പോലീസ് തിരക്കഥയാണ്. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പോലീസ് നീക്കം. അതേസമയം, ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്നു തെളിഞ്ഞതായി പോലീസ് അറിയിച്ചു. എന്നാൽ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്ന് പ്രതികൾ പറഞ്ഞു.
 
ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതായി അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജുവിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നൽകാനാണ് നിർദേശം.


Also Read: Model's Accident Death : മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; നിശാപാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യും


കേസന്വേഷണം പ്രത്യേക സംഘത്തിന് വ്യാഴാഴ്ച കൈമാറിയിരുന്നു. ബി.ജി ജോർജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.