Kodungallur Suicide : കൊടുങ്ങല്ലൂർ ആത്മഹത്യ: വേദനയില്ലാത്ത മരണത്തിന് വിഷവാതകം സ്വയം ഉണ്ടാക്കി
മുറിയിൽ ഒരു പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലർത്തുകയായിരുന്നു.
Thrissur : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡ് ആണെന്ന് കണ്ടെത്തി. മരണത്തിന് കാരണമായ കാർബൺ മോണോക്സൈഡ് ആസിഫ് വീട്ടിൽ തന്നെ ഉണ്ടാക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മുറിയിൽ ഒരു പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലർത്തുകയായിരുന്നു. ഇത് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ നിന്ന് വന്ന വിഷവാതകം ശ്വസിച്ചാണ് നാല് പേരും മരണപ്പെട്ടത്. കൂടാതെ വാതിൽ തുറക്കുന്നവർക്ക് കാർബൺ മോണോക്സൈഡ് ശ്വസിക്കരുതെന്ന് മുന്നറിയിപ്പ് വാതിലിനടുത്ത് ആസിഫ് വെച്ചിരുന്നു. അതേസമയം നാലു പേരും ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ ശാസ്ത്രീയ വിശകലനം വേണമെന്ന് എസ്.പി ഐശ്വര്യ ഡോംഗ്രേല അറിയിച്ചിട്ടുണ്ട്.
ALSO READ: Suicide : കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിനുള്ളിൽ വിഷവാതകം
കൊടുങ്ങലൂർ ഉഴവത്തുകടവ് സ്വദേശിയായ ആഷിഫ്, ഭാര്യ അബീറ, മക്കളായ അസറ ഫാത്തിമ, അനോനീസ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആഷിഫിന് 40 വയസ്സും, ഭാര്യക്ക് 34 വയസ്സുമായിരുന്നു. വീടിന്റെ മുകളിലെ നിലയിലെ റൂമിൽ നിന്നാണ് നാല് പേരെയും കണ്ടെത്തിയത്.നാല് പേരും പുറത്ത് കാണാത്തത് മൂലം കുടുംബങ്ങളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്. വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: Crime : നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹം കഴിഞ്ഞിട്ട് പത്ത് ദിവസങ്ങൾ മാത്രം
റൂമിന്റെ ജനലുകളും വാതിലിന്റെ വിടവുകളും, വെന്റിലേറ്ററുകളും ടേപ്പ് വെച്ച് അടച്ച നിലയിലായിരുന്നു. റൂമിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആഷിഫിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ജീവൻ ഒടുക്കുന്നതെന്നാണ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...