Suicide : കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിനുള്ളിൽ വിഷവാതകം

വീട്ടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 02:08 PM IST
  • സ്വന്തം വീടിനുള്ളിലാണ് നാലുപേരെയും കണ്ടെത്തിയത്.
  • കൊടുങ്ങലൂർ ഉഴവത്തുകടവ് സ്വദേശിയായ ആഷിഫ്, ഭാര്യ അബീറ, മക്കളായ അസറ ഫാത്തിമ, അനോനീസ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
  • പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് വിഷവാതകം ശ്വസിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
  • വീട്ടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
Suicide : കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിനുള്ളിൽ വിഷവാതകം

Thrissur : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രമിക നിഗമനം. സ്വന്തം വീടിനുള്ളിലാണ് നാലുപേരെയും കണ്ടെത്തിയത്. കൊടുങ്ങലൂർ ഉഴവത്തുകടവ് സ്വദേശിയായ ആഷിഫ്, ഭാര്യ അബീറ, മക്കളായ അസറ ഫാത്തിമ, അനോനീസ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആഷിഫിന് 40 വയസ്സും, ഭാര്യക്ക് 34 വയസ്സുമായിരുന്നു. 

പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് വിഷവാതകം ശ്വസിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. വീട്ടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീടിന്റെ മുകളിലെ നിലയിലെ റൂമിൽ നിന്നാണ് നാല് പേരെയും കണ്ടെത്തിയത്. അഷ്‌റഫിന്റെ കുടുംബവും ഈ വീട്ടിൽ ഉണ്ടായിരുന്നു.

ALSO READ: Crime : നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹം കഴിഞ്ഞിട്ട് പത്ത് ദിവസങ്ങൾ മാത്രം

 നാല് പേരും പുറത്ത് കാണാത്തത് മൂലം കുടുംബങ്ങളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്. വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ എന്തോ വാതകം പുകച്ചിരുന്നതായും ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങൾ പറയുന്നുണ്ട്.

ALSO READ: Shocking| പെൺമക്കളെ അമ്മിക്കലിന് ഇടിച്ച് കൊന്നു, പിന്നെ ഭാര്യയെയും മൂത്തമകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരം

 റൂമിന്റെ ജനലുകളും വാതിലിന്റെ വിടവുകളും, വെന്റിലേറ്ററുകളും ടേപ്പ് വെച്ച് അടച്ച നിലയിലായിരുന്നു. റൂമിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആഷിഫിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.  കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ജീവൻ ഒടുക്കുന്നതെന്നാണ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. 

ALSO READ: Deepu Murder : ദീപുവിന്റെ കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; തലയോട്ടിയിൽ രണ്ടിടങ്ങളിൽ ക്ഷതം, തലച്ചോറിൽ രക്തം കട്ടപിടിച്ചു

ആഷിഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നുണ്ട്. കൊടുങ്ങലൂർ പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത്വിടു. കേസിൽ അന്വേഷണം പുരോഗമിച്ച് വരികെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News