കൊല്ലം: വയോധികയെ മർദിച്ച സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വരുകയും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.  സംഭവം നടന്നത് കൊല്ലം തേവലക്കര നടുവിലക്കരയിലാണ്. 80 വയസുള്ള ഏലിയാമ്മ വർഗീസിനെ  മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജുമോൾ തോമസ് മർദ്ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Wayanad Tiger: കൂട്ടിൽ കയറാതെ നരഭോജി കടുവ; തെരച്ചിൽ ആറാം ദിവസത്തിലേക്ക്


വീട്ടിലെ മുൻവശത്തെ മുറിയിലിരുന്ന ഏലിയാമ്മയെ അസഭ്യം പറയുകയും പുറകിൽ നിന്നും ശക്തമായി തള്ളി താഴെയിടുന്നതുമാണ് വീഡിയോയിൽ കാണുന്നത്.  ശക്തമായി താഴേക്ക് വീണ ഇവർ വാതിൽ പടിയിൽ തലയടിക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.  മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ അശ്ലീല ചേഷ്ഠകൾ യുവതി കാണിക്കുന്നതും വീഡിയോയിൽ കാണാം.  


Also Read: ഇനി മണിക്കൂറുകൾ മാത്രം.. സൂര്യ സംക്രമത്താൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!


ഇത്തരത്തിൽ നിരന്തരമായി ശാരീരിക ഉപദ്രവം നേരിട്ടുകൊണ്ടിട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഏലിയാമ്മ വർഗീസ് തെക്കുംഭാഗം പോലീസിന് പരാതി നൽകിയതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയും വീഡിയോയില്‍ കാണാൻ കഴിയും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.