Kondotty Rape Attempt: പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചുവെന്നും എസ്പി
പ്രതി പത്താം ക്ലാസ് വിദ്യാര്‍ഥിയാണെന്നും ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിക്ക് നേരെ നടന്ന പീഡന ശ്രമത്തിൽ (Kondotty Rape Attempt) പിടിയിലായ 15കാരൻ ജൂഡോ ചാമ്പ്യൻ (Judo Champion) ആണെന്ന് മലപ്പുറം എസ്പി എസ്.സുജിത് ദാസ്. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു (Juvenile Justice Board) മുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് എസ്പി പറഞ്ഞു. മെഡിക്കല്‍ പരിശോധന (Medical Examination) അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതി പത്താം ക്ലാസ് വിദ്യാര്‍ഥിയാണെന്നും ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്തത്. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. പെണ്‍കുട്ടിയുടെ വീടും സംഭവസ്ഥലവും തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15-കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ നഖം കൊണ്ടാണ് പലയിടത്തും മുറിവേറ്റിട്ടുള്ളത്.
Also Read: Kondotty Rape Attempt| കൊണ്ടോട്ടി പീഢന ശ്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ, പ്രതി 15 കാരനെന്ന് സൂചന
എന്നാല്‍ നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് 15-കാരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. പ്രതിയുടെ വസ്ത്രത്തില്‍ ചെളി പറ്റിയിരുന്നു. ഈ വസ്ത്രങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പീഡന ശ്രമത്തിനിടെ യുവതിയുടെ കഴുത്തിനും തലയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്നും എസ്പി പറഞ്ഞു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചിരുന്നു. കല്ല് കൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും നല്ലരീതിയില്‍ പെണ്‍കുട്ടി ആക്രമണത്തെ ചെറുത്തുനിന്നെന്നും എസ്.പി പറഞ്ഞു. ഇന്റര്‍നെറ്റ് ദുരുപയോഗമാകാം കുറ്റകൃത്യത്തിന് പ്രേരണയായതെന്നും കൃത്യത്തില്‍ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിലവിലെ കണ്ടെത്തലെന്നും എസ്.പി. വ്യക്തമാക്കി. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പഠനാവശ്യത്തിന് പോയി വരികയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പ്രതി കടന്ന് പിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പെൺകുട്ടി എതിർക്കാർ ശ്രമിച്ചതോടെ ഇയാൾ കല്ലെടുത്ത് ഇടിക്കുകയും ചെയ്തു. പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.