Kondotty Rape Attempt| കൊണ്ടോട്ടി പീഢന ശ്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ, പ്രതി 15 കാരനെന്ന് സൂചന

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പഠനാവശ്യത്തിന് പോയി വരികയായിരുന്ന പെൺകുട്ടിയെ ആളൊഴിച്ച ഭാഗത്ത് വെച്ച് പ്രതി  കടന്ന് പിടിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 01:17 PM IST
  • ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്
  • പ്രായ പൂർത്തിയാകാത്തയാളാണ് കസ്റ്റഡിയിലെന്നാണ് സൂചന.
  • പെൺകുട്ടി എതിർക്കാർ ശ്രമിച്ചതോടെ ഇയാൾ കല്ലെടുത്ത് ഇടിക്കുകയും ചെയ്തു.
Kondotty Rape Attempt| കൊണ്ടോട്ടി പീഢന ശ്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ, പ്രതി 15 കാരനെന്ന് സൂചന

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിക്ക് നേരെ നടന്ന ബലാത്സംഗ ശ്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.  പ്രായ പൂർത്തിയാകാത്തയാളാണ് കസ്റ്റഡിയിലെന്നാണ് സൂചന. ഇയാൾക്ക് 15 വയസ്സ് മാത്രം പ്രായമേ ഉള്ളുവെന്നാണ് സൂചന.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പഠനാവശ്യത്തിന് പോയി വരികയായിരുന്ന പെൺകുട്ടിയെ ആളൊഴിച്ച ഭാഗത്ത് വെച്ച് പ്രതി  കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി എതിർക്കാർ ശ്രമിച്ചതോടെ ഇയാൾ കല്ലെടുത്ത് ഇടിക്കുകയും ചെയ്തു.

ALSO READ : Thiruvananthapuram Mayor Arya Rajendran തനിക്കെതിരെയുള്ള കെ മുരളീധരന്റെ അധിക്ഷേപ പരാമർശത്തിന് പൊലീസിൽ പരാതി നൽകി

ഇടയിൽ കുതറിമാറി  ഒാടിയ കുട്ടി സമീപത്തെ വീട്ടിൽ അഭയം തേടിയതാണ് രക്ഷയായത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
 
മീശയും താടിയുമില്ലാത്ത വെളുത്ത് തടിച്ച ഒരാളാണ് തന്നെ കടന്ന് പിടിച്ചതെന്ന് കുട്ടി പറഞ്ഞതായി പരിസരവാസികൾ മാധ്യമങ്ങളോട് പറയുന്നു. ചോദ്യം ചെയ്ത പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News