Changaramkulam Vineesh Death: ഞാൻ മരിക്കുന്നു മാനസയുടെ മരണം എന്നെ വേദനിപ്പിച്ചു- മലപ്പുറം സ്വദേശി ആത്മഹത്യ ചെയ്തു
വിനീഷിൻറെ വീടിൻറെ അടുക്കളക്ക് സമീപമാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
മലപ്പുറം: കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡെൻറൽ വിദ്യാർഥിനിക്ക് പിന്നാലെ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം, ചങ്ങരംകുളം സ്വദേശി വിനീഷാണ് ആത്മഹത്യ ചെയ്തത്. ഞാൻ മരിക്കുന്നു ഇതിൽ ആരുടേയും ഉത്തരവാദിത്തമല്ല, ഇതിൽ ആർക്കും പങ്കില്ല. ഞാൻ മരിക്കാൻ കാരണം മാനസ എന്ന പെൺകുട്ടിയുടെ മരണം എന്നെ വേദനപ്പിച്ചു. അത് കാരണം കൊണ്ട് മാത്രമാണ് ഞാൻ മരിക്കുന്നത്- വിനീഷിൻറെ ആത്മഹത്യക്കുറിപ്പാണിത്. (Changaramkulam Vineesh Death)
വിനീഷിൻറെ വീടിൻറെ അടുക്കളക്ക് സമീപമാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയായിരുന്നു ആത്മഹത്യ. സംഭവം കണ്ട നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. അതേസമയം വിനീഷിൻരെ മരണത്തിൽ ബന്ധുക്കൾക്കും ഞെട്ടൽ മാറിയിട്ടില്ല. പലരും സംഭവം വിശ്വസിക്കാൻ പോലും കൂട്ടാക്കിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...