Couple Swapping| അത് കപ്പിൾ സ്വാപ്പിങ്ങ് അല്ലേ? സെക്സ് റാക്കറ്റ് സാധ്യത തള്ളി പോലീസ്
എന്നാൽ അറസ്റ്റിലായ മറ്റുള്ളവരുടെ ഭാര്യമാർ സംഭവത്തിൽ പരാതി നൽകിയിട്ടില്ല
കോട്ടയം: കപ്പിൾ സ്വാപ്പിങ്ങ് കേസിൽ പുതിയ വഴിത്തിരിവ്. കറുകച്ചാലിൽ നടന്നത് കപ്പിൾ സ്വാപ്പിങ്ങ് അല്ലെന്നാണ് പോലീസ് നിലപാട്. ഇതിന് പിന്നിൽ സെക്സ് റാക്കറ്റെന്ന സാധ്യതയും പോലീസ് തള്ളുന്നുണ്ട്. കേസിൽ ഉൾപ്പെട്ടരിക്കുന്നത് ഒൻപത് പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ ഭർത്താവ് ഇവർക്ക് കാഴ്ചവെച്ചുവെന്നതാണ് പരാതി.
എന്നാൽ അറസ്റ്റിലായ മറ്റുള്ളവരുടെ ഭാര്യമാർ സംഭവത്തിൽ പരാതി നൽകിയിട്ടില്ല. സമ്മതത്തോടെയാണ് സ്വാപ്പിങ്ങിൽ ഇവർ പങ്കാളികളായതെന്നാണ് പോലീസ് മനസ്സിലാക്കുന്നത്. യുവതിയുടെ പരാതിയില്ലാതെ കേസിൽ ഒന്നും തന്നെ ചെയ്യാനാവില്ല.
സെക്സ് റാക്കറ്റ് ബന്ധം
ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗ കുറ്റം തന്നെയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെങ്കിലും സെക്സ് റാക്കറ്റിൻറെ സാന്നിധ്യം കേസിൽ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ചങ്ങനാശ്ശേരി സ്വദേശിനിയുടെ വെളിപ്പെടുത്തലാണ് വൈഫ് സ്വാപ്പിങ്ങ് റാക്കറ്റിനെകുറിച്ച് പുറം ലോകം അറിയുന്നത്. യൂടൂബ് ചാനലിലാണ് യുവതി ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. പരാതിയിൽ കേസെടുത്ത കറുകച്ചാൽ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു
2019-ലാണ് കേരളത്തിൽ വൈഫ് സ്വാപ്പിങ്ങ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കായംകുളത്ത് റിപ്പോർട്ട് ചെയ്ത കേസിൽ നാലു പേരാണ് അന്ന് പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...