KSRTC : 63 രൂപ ടിക്കറ്റിന് 50 രൂപ നൽകി; ബാക്കി ചോദിച്ചപ്പോൾ കെഎസ്ആർടിസി കണ്ടക്ടറെ മദ്യപിച്ചെത്തിയ യാത്രക്കാരൻ മർദ്ദിച്ചു
വാക്ക് തർക്കത്തെ തുടർന്നാണ് മർദ്ദനം. തുടർന്ന കണ്ടക്ടറുടെ യൂണിഫോം വലിച്ചു കീറുകയും ചെയ്തു
തിരുവനന്തപുരം : മദ്യപിച്ചെത്തിയ യാത്രക്കാരൻ കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു. മെഡിക്കൽ കോളെജിൽ നിന്നും നെടുമങ്ങാട്ടേക്ക് പോയ വിതുര ഡിപ്പോ ബസിലെ കണ്ടക്ടർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മീനാങ്കൽ പറണ്ടോട് സ്വദേശി ഷിബുവിന് പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പം സ്വദേശി രാജേഷിനാണ് മർദ്ദനമേറ്റത്.
നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും കയറി ഇയാൾ തൊളിക്കോടിനും വിതുരക്കും രണ്ട് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. 63 രൂപയുടെ ടിക്കറ്റിന് ഇയാൾ 50 രൂപയെ കണ്ടക്ടർക്ക് നൽകിയുള്ളൂ. ബാക്കി തുക കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന് ഇയാൾ കണ്ടക്ടറെ ആക്രമിക്കുകയും ഷർട്ട് വലിച്ച് കീറുകയും ചെയ്തു. പിടിവലിക്കിടയിൽ കണ്ടക്ടറുടെ കളക്ഷൻ ബാഗ് നഷ്ടമാകുകയും ചെയ്തിരുന്നു.
ALSO READ : Murder Attempt: പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
തുടർന്ന് യാത്രക്കാർ ഇയാളെ തടഞ്ഞ് വച്ച ശേഷം ബസ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പോലീസിന് കൈമാറി. തുടർന്ന് പോലീസ് സ്റ്റേഷനിലും ഇയാൾ പരാക്രമം തുടർന്നു. പരിക്കേറ്റ കണ്ടക്ടർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിടിയിലായ പ്രതി കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.