Murder Attempt: പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

Crime News: ഏറ്റുമാനൂർ സ്വദേശികളായ ഷിന്റോ, ഷാലു, ആയാംകുടി സ്വദേശി രതീഷ്, പുന്നത്തറ സ്വദേശി സുധീഷ് എന്നിവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. 

Written by - Ajitha Kumari | Last Updated : Nov 30, 2023, 12:42 PM IST
  • പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിലായതായി റിപ്പോർട്ട്
  • സൗജന്യമായി പെട്രോൾ നൽകിയില്ലെന്ന പ്രശ്‍നത്തിലാണ് യുവാക്കൾ ജീവനക്കാരനെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്
Murder Attempt: പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

കോട്ടയം: പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിലായതായി റിപ്പോർട്ട്. സൗജന്യമായി പെട്രോൾ നൽകിയില്ലെന്ന പ്രശ്‍നത്തിലാണ് യുവാക്കൾ ജീവനക്കാരനെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.  സംഭവം നടന്നത് ഏറ്റുമാനൂരിന് അടുത്തുള്ള പമ്പിലായിരുന്നു. 

Also Read: തെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള വോട്ടിംഗ് പുരോഗമിക്കുന്നു

ഏറ്റുമാനൂർ സ്വദേശികളായ ഷിന്റോ, ഷാലു, ആയാംകുടി സ്വദേശി രതീഷ്, പുന്നത്തറ സ്വദേശി സുധീഷ് എന്നിവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.  പ്രതികളുടെ സുഹൃത്തായ യുവാവ് പമ്പിലെത്തിയ ശേഷം സൗജന്യമായി പെട്രോൾ നൽകാൻ ആവശ്യപ്പെടുകയും ഇത് ജീവനക്കാർ എതിർത്തതോടെ വലിയ വാക്കുതർക്കമാവുകയുമായിരുന്നു ശേഷം പ്രതികൾ സംഘമായെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. 

Also Read: പ്രശസ്ത തമിഴ് നടൻ വിജയകാന്തിന്റെ ആരോ​ഗ്യനില ​ഗുരുതരം; വെന്റിലേറ്ററിലേയ്ക്ക് മാറ്റി

അറസ്റ്റു ചെയ്ത പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പമ്പ് ജീവനക്കാരനായ സന്ദീപിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. യുവാക്കൾ പമ്പിലെത്തിയത് മാരകായുധങ്ങളുമായാണ്. ആക്രമണത്തിൽ പരിക്കേറ്റ സന്ദീപ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ടെന്നും സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News