കൂടല്ലൂർ: കോവിഡ് വാക്സിൻ (Covid Vaccine) എന്ന പേരിൽ ബന്ധുക്കൾക്ക് വീര്യം കൂടിയ മയക്കുമരുന്ന് കുത്തിവച്ച് സ്വർണവുമായി യുവതി കടന്നു കളഞ്ഞു. തമിഴ്നാട്ടിലെ കൂഡല്ലൂരിൽ നിന്നാണ് സംഭവം  കീഴ്ക്കുടികാട് സ്വദേശിയായ വി.സത്യപ്രിയ എന്ന 26 കാരിയാണ് സ്വന്തം ബന്ധുക്കളെയും പറ്റിച്ച് സ്വർണവുമായി കടന്നത്. പെരാമ്പള്ളൂരിലെ ഒാൺലൈൻ മാർക്കറ്റിങ്ങ് സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം.കൂഡല്ലൂർ ലക്കോറിലുള്ള അമ്മായി രാസാത്തിയുടെ വീട്ടിലെത്തിയതായിരുന്നു സത്യപ്രിയ. ഇതിനിടെയാണ് താൻ വീട്ടുകാർക്ക് കോവിഡ് വാക്സിൻ എടുത്തോട്ടെ എന്ന് ചോദിച്ചത്. വീട്ടുകാർ സമ്മതം  പറഞ്ഞതോടെയായിരുന്നു ഇഞ്ചക്ഷൻ എടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിൻ (Vaccine) എടുത്തതോടെ  രാസാത്തി, ഭർത്താവ് കൃഷ്ണമൂര്‍ത്തി മക്കളായ കൃതിങ്ക, മോണിക്ക എന്നിവരെ അബോധാവസ്ഥയിലാക്കുകയായിരുന്നു.പിറ്റേന്ന് പുലർച്ചെയാണ് കുടുംബം മയക്കത്തിൽ നിന്നുണരുന്നതും മോഷണം നടന്നുവെന്ന വിവരം മനസിലാക്കുന്നതും. രാസാത്തിയുടെയും കൃതിങ്കയുടെയും ആറ്, പത്ത് പവൻ വീതം വരുന്ന താലിമാല, അതിനൊപ്പം മുന്ന് സ്വർണ്ണ മാലകള്‍ എന്നിവയാണ് കാണാതായത്. മോഷണം നടന്നുവെന്ന് വ്യക്തമായതോടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു.


ALSO READ: Zomato Case:ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയത് ചോദിച്ചു,യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ


കുടുംബം നൽകിയ സൂചനകൾ വച്ച് അന്വേഷണം തുടങ്ങിയ പൊലീസ്, സത്യപ്രിയയെ കണ്ടെത്തി. കുടുംബത്തിന് മയക്കുമരുന്ന് (Drugs) നൽകി സ്വർണ്ണവുമായി കടന്നുവെന്ന് യുവതി കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇവരിൽ നിന്നും മോഷണമുതൽ തിരികെ കണ്ടെത്തിയ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിൻ എന്ന പേരിൽ നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. വ്യാജ പ്രചാരണങ്ങൾ ഇത്തരത്തിലുള്ള മോഷണ ശ്രമങ്ങൾ എന്നിവയിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്  പോലീസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.


ALSO READ: Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ


സമാന സംഭവം നേരത്തെ തെലുങ്കാനയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് വാക്സിനെന്ന പേരിൽ വെറും പച്ചവെള്ളം കാണിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാക്സിനേഷൻ പ്രക്രിയ തുടങ്ങിയ ശേഷം വ്യാപകമായി ഇത്തരം തട്ടിപ്പുകൾ വർധിക്കുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.