ലഖ്നൗ: ലഖിംപൂർ ഖേരിയിൽ (Lakhimpur Kheri) കർഷകർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോൺ​ഗ്രസ് (Congress). കർഷക സംഘടനകളും ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. മനപ്പൂർവം കർഷകർക്കിടയിലേക്ക് (Farmers) വാഹനം ഓടിച്ചു കയറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 



COMMERCIAL BREAK
SCROLL TO CONTINUE READING

 


ഞായറാഴ്‌ചയായിരുന്നു കർഷകർക്കിടയിലേക്ക് കേന്ദ്ര മന്ത്രി അജയ്‌ കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ച് കയറ്റിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്കാണ് പ്രതിഷേധവുമായി കർഷകർ എത്തിയത്. തുടർന്ന് അജയ് മിശ്രയുടെ (Ajay Mishra) വാഹനം ഇവർ തടഞ്ഞുവെന്നുമാണ് റിപ്പോർട്ട്. 


Also Read: ഡൽഹിയിലും പ്രതിഷേധം ശക്തം; ​ഗതാ​ഗത മാർ​​ഗനിർദേശങ്ങൾ പുറത്തിറക്കി Delhi Police


സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആശിഷ് മിശ്ര ഉൾപ്പെടെ 14 പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 


Also Read: Lakhimpur kheri: അതീവ ഗുരുതരം ലഖിംപൂരിൽ മരണ സംഖ്യ ഒൻപതായി,കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകനും


സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കാർ ഇടിച്ച് കയറ്റിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് മന്ത്രിയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ബിജെപി പ്രവർത്തകരും ഒരു പ്രാദേശിക പത്രപ്രവർത്തകനും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാല് കർഷകരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ വീതവും ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് ​ഗവൺമെന്റ് അറിയിച്ചു.


Also Read: Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ


അതേസമയം സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായി യുപി പോലീസ് (UP Police) അറിയിച്ചു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പോലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരിൽ (Lakhimpur) വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ (Sec 144) തുടരുകയാണ്. പ്രിയങ്ക ഗാന്ധി (Priyanka Gandhi) ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.