ഭൂമി തട്ടിപ്പ് കേസ്: സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ
Land Fraud Case: ഭൂമിയിടപാടു കേസിൽ സുനിൽ ഗോപി അറസ്റ്റിൽ. ഈ ഭൂമിയുടെ വിൽപന അസാധുവാക്കിയ വിവരം മറച്ചുവച്ച് 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ കേസിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സുനിൽ ഗോപിയെ അറസ്റ്റു ചെയ്തത്.
ചെന്നൈ: Land Fraud Case: ഭൂമിയിടപാടു കേസിൽ സുനിൽ ഗോപി അറസ്റ്റിൽ. ഈ ഭൂമിയുടെ വിൽപന അസാധുവാക്കിയ വിവരം മറച്ചുവച്ച് 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ കേസിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സുനിൽ ഗോപിയെ അറസ്റ്റു ചെയ്തത്.
നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനാണ് അറസ്റ്റിലായ സുനിൽ ഗോപി. ജിഎൻ മിൽസിലെ ഗിരിധരന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ് നടത്തിയത്. സുനിൽ നേരത്തെ നവക്കരയിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ധാക്കിയിരുന്നു. ഇതു മറച്ചുവച്ചു സുനിൽ ഗിരിധരന് ഭൂമി വിൽക്കാൻ നോക്കുകയും അതിനായി 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തുവെന്നാണ് പരാതി.
രജിസ്‌ട്രേഷൻ സമയത്താണ് തൻ വഞ്ചിക്കപ്പെട്ട വിട്ടുവരാം ഗിരിധരൻ അറിയുന്നത്. രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചുചോദിച്ചപ്പോൾ തിരികെ നൽകിയില്ല. സുനിൽ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലേക്കാണ് ഗിരിധരൻ അഡ്വാൻസ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റു ചെയ്ത സുനിൽ ഗോപിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.