തിരുവനന്തപുരം: പോലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. എന്നാൽ യുവാവ് മരിച്ചത് പോലീസിന്റെ മരണത്തെ തുടർന്നാണ് കുടുംബം ആരോപിച്ചു.
മാർച്ച് 16ന് ബുധനാഴ്ച സനോഫർ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഭാര്യ തസ്ലീമ പോലീസിൽ പരാതിപ്പെട്ടിരുന്നു.
ഭാര്യക്കൊപ്പം സ്റ്റേഷനിലെത്തിയ സനോഫറിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടത്തിയതിനെ തുടർന്ന് ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇതിന് ശേഷം പ്രശ്നപരിഹാരത്തിനായി പോലീസ് വീട്ടിൽ എത്തിച്ചെങ്കിലും സനോഫറിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല.
സനോഫറിനെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടുന്നത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാല് ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സനോഫർ പോലീസ് അറിയിച്ചു.
എന്നാൽ പോലീസ് മർദ്ദിച്ചതിനെത്തുടർന്നാണ് സനോഫർ ജീപ്പിൽ നിന്ന് ചാടിയത് എന്നാരോപിച്ച് ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.