കണ്ണൂർ: കണ്ണൂരിൽ 275 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. 275 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും സ്കൂട്ടറും ഉൾപ്പെടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം  യുവാവിനെ കസ്റ്റഡിയിലെടുത്തത്. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ  വാഹന പരിശോധനയ്ക്കിടയിലാണ് വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി നന്ദു.പി (28) പിടിയിലായത്.


ALSO READ: കൊച്ചിയിൽ എസിയുടെ തണുപ്പ് കൂട്ടിയതിന് എട്ടുവയസുകാരന്റെ മുഖത്ത് മാന്തി പരിക്കേല്‍പ്പിച്ചു; ഡ്രം മാസ്റ്റര്‍ പിടിയില്‍


അന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിൻ്റെ ചില്ലറ-മൊത്ത വിൽപന നന്ദുവിൻ്റെ നിയന്ത്രണത്തിലാണെന്ന് മനസ്സിലായി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തതിൽ  ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിക്കടിയിൽ രഹസ്യ അറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെത്തി.


യുവാവിനെതിരെ അബ്കാരി വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രിവൻ്റീവ് ഓഫീസർ കെ.കെ. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത്. ടി.വി, സനേഷ്.പി.വി, പി.സൂരജ്, എക്സൈസ് ഡ്രൈവർ അജിത്ത്.പി.വി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.