Child Attacked By Teacher: കൊച്ചിയിൽ എസിയുടെ തണുപ്പ് കൂട്ടിയതിന് എട്ടുവയസുകാരന്റെ മുഖത്ത് മാന്തി പരിക്കേല്‍പ്പിച്ചു; ഡ്രം മാസ്റ്റര്‍ പിടിയില്‍

Crime News: എസിയുടെ തണുപ്പ് കൂട്ടിയതിന് ഇയാൾ കുട്ടിയുടെ മുഖത്തടിച്ചെന്നും മാന്തി പരിക്കേൽപ്പിച്ചെന്നുമാണ് പരാതി.

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 01:52 PM IST
  • ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു
  • ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്
Child Attacked By Teacher: കൊച്ചിയിൽ എസിയുടെ തണുപ്പ് കൂട്ടിയതിന് എട്ടുവയസുകാരന്റെ മുഖത്ത് മാന്തി പരിക്കേല്‍പ്പിച്ചു; ഡ്രം മാസ്റ്റര്‍ പിടിയില്‍

കൊച്ചി: എസിയുടെ തണുപ്പ് കൂട്ടിയതിന് എട്ടുവയസുകാരനെ മുഖത്ത് മാന്തി പരിക്കേൽപ്പിച്ച് ഡ്രം പരിശീലകന്‍. കൊച്ചി പൊന്നുരുന്നി സ്വദേശിയായ ഗോപുവാണ് കുട്ടിയെ ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

എസിയുടെ തണുപ്പ് കൂട്ടിയതിന് ഇയാൾ കുട്ടിയുടെ മുഖത്തടിച്ചെന്നും മുഖത്ത് മാന്തി പരിക്കേൽപ്പിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ട് വർഷമായി കുട്ടി ഇയാളുടെ കീഴിലാണ് ഡ്രംസ് പരിശീലിച്ചിരുന്നത്.

ALSO READ: ബെവ്‌കോ റീജിയണൽ മാനേജറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണം

ശനിയാഴ്ച ക്ലാസ് മുറിയിലെ എസിയുടെ താപനില കുട്ടി 24 ഡി​ഗ്രിയിൽ നിന്ന് 16 ഡി​ഗ്രിയിലേക്ക് മാറ്റിയതിനാണ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആക്രമണത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് കുട്ടിയെ സന്ദർശിച്ച് മുറിവുകൾ പരിശോധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News