ന്യൂഡൽഹി: മംഗലാപുരത്ത് എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥി രോഹിത് രാധാക്യഷ്ണൻ്റെ മരണം സി ബി ഐ അന്വേഷിക്കാൻ സുപ്രിം കോടതി ഉത്തരവ്.കേസ് അന്വേഷണത്തിൽ അലംഭാവം കാട്ടിയ കർണ്ണാടക സി ബി സി ഐ ഡി ഡിപ്പാർട്ട്മെൻ്റിന് ഒരു ലക്ഷം രുപ  പിഴ അടക്കാനും കോടതി നിർദ്ദേശിച്ചു.രോഹിത്തിൻ്റെ പിതാവിൻ്റെ 8 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കേസ് സിബിഐ ക്ക് വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2014 ജനുവരി 23-നാണ് മംഗലാപുരം എ ജെ മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയും പത്തനംതിട്ട മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശിയുമായ രോഹിത് രാധാക്യഷ്ണൻ്റെ മൃതദേഹം മംഗലാപുരം തണ്ണീർബാവി ബീച്ചിന് സമീപം കണ്ടെത്തിയത്.


ALSO READ : Sharon Murder Case: ഷാരോൺ വധക്കേസ്, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം


ശരീരത്തിൽ നിന്നും ഏറെ ദുരയാണ് ശിരസ് കണ്ടെത്തിയത്. മകന് അപകടമുണ്ടായെന്ന് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മംഗലാപുരത്ത് എത്തിയപ്പോഴാണ് രോഹിത്തിൻ്റെ പിതാവ് പത്തനംതിട്ട ബാറിലെ അഭിഭാഷകനായ അഡ്വ. രാധാകൃഷ്ണനും ബന്ധുക്കൾക്കും രോഹിതിൻ്റെ മരണ വിവരം അറിയാനായത്.


മകൻ മരിച്ച വിഷമത്തിലും സംഭവത്തിൽ ദുരുഹത ഉണ്ടെന്ന് ബോധ്യപ്പെട്ട അഡ്വ.രാധാകൃഷ്ണൻ പനമ്പൂർ പോലീസ് അധികൃതരോട് മകൻ്റെ മൃതദേഹം സർക്കാർ മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജൻ്റ സാന്നിധ്യത്തിൽ പോസ്റ്റുമാർട്ടം നടത്തണം എന്ന് അവശ്യപ്പെട്ടു. എന്നാൽ ഏ ജെ മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി എംബാം ചെയ്ത ശേഷമാണ് മൃതദേഹം വിട്ടു നൽകിയത്.


ബൈക്കിൽ അമിത വേഗത്തിൽ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് തല മരത്തിൽ തട്ടി വേർപെട്ടു എന്നായിരുന്നു പനമ്പൂർ പോലീസ് ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ മൃതദേഹവും ശിരസും തമ്മിൽ ഉണ്ടായ അസാധാരണമായ അകലവും, അപകട സ്ഥലത്ത് രക്തം കാണപ്പെടാത്തതുമെല്ലാം സംശയത്തിന് ഇടനൽകി.


Also Read: 4 പേരെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത് 16കാരൻ


കൂടാതെ അപകടം ഉണ്ടായതായി പറയുന്ന ബൈക്കിനും കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നില്ല. രോഹിതിൻ്റെ ശവസംസ്കാര ചടങ്ങിൽ കോളേജ് അധികൃതരോ സഹപാഠികളോ പങ്കെടുത്തില്ല. രോഹിത്തിൻ്റെ മാതാപിതാക്കളുമായി ഏറെ അടുപ്പമുണ്ടായിരുന്ന സഹപാഠികൾ പോലും പിന്നീട് ഫോൺ വിളിച്ചാൽ പോലും എടുക്കാതെ ആയതായും അഡ്വ. രാധാകൃഷ്ണൻ പറഞ്ഞു. രോഹിതിൻ്റെ മരണത്തെപ്പറ്റി സഹപാഠികളിൽ ചിലർക്ക് വ്യക്തമായി അറിയാം എന്നും സി ബി ഐ അന്വേഷണത്തിലൂടെ തൻ്റെ ഏക മകൻ്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവുമെന്നുമുള്ള വിശ്വാസത്തിലാണ് അഡ്വ. രാധാകൃഷ്ണൻ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.