ആലപ്പുഴ: സ്വർണമാലയും മോതിരവും സ്വന്തമാക്കാനായി സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി തലയ്ക്കടിച്ചുകൊന്നശേഷം വെള്ളക്കെട്ടിൽ തള്ളിയ 67കാരനെ പോലീസ്  അറസ്റ്റു ചെയ്തു. ഹരിപ്പാട് തുലാംപറമ്പ് വടക്കുംമുറി മാടവന കിഴക്കതിൽ വീട്ടിൽ ഗോപാലകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.  കൊല്ലപ്പെട്ടത് തുലാംപറമ്പ് വടക്ക് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രനാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒന്നരവയസ്സുകാരനെ കുളത്തിലെറിഞ്ഞു കൊന്ന പിതാവ് അറസ്റ്റിൽ


ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ ചന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് ചെറുതന വെട്ടുവേലിൽ ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ തോട്ടിൽ കണ്ടെത്തിയത്. ഇതിനിടയിൽ ചന്ദ്രൻ ധരിച്ചിരുന്ന ഒരുപവന്റെ മോതിരം പ്രതിയുടെ ബന്ധു ഹരിപ്പാട്ടെ ധനകാര്യസ്ഥാപനത്തിൽ പണയംവെച്ചിരുന്നത് പോലീസ് കണ്ടെടുത്തു. പതിവായി ധരിക്കാറുള്ള സ്വർണമാല സംഭവ ദിവസം ചന്ദ്രൻ വീട്ടിൽ ഊരിവെച്ചിരിക്കുകയായിരുന്നു. 


Also Read: Yearly Horoscope 2024: ഈ രാശിക്കാർക്ക് 2024 മികച്ചതായിരിക്കും, ലക്ഷ്മീകൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!


മഴയത്ത് കാൽവഴുതിവീണു മരിച്ചതാകാം എന്നായിരുന്നു ആദ്യം ബന്ധുക്കളും നാട്ടുകാരും കരുതിയത്. തലയിൽ ചെറിയ മുറിവുമുണ്ടായിരുന്നത് വീണപ്പോൾ കല്ലിൽത്തട്ടി ഉണ്ടായതാകാം എന്നും കരുതി.  പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും ഇതേ സംശയമാണ് ഉന്നയിച്ചത്. എന്നാൽ ചന്ദ്രന്റെ സൈക്കിളും മൃതദേഹം കിടന്ന വെള്ളക്കെട്ടും തമ്മിൽ 30 മീറ്ററോളം അകലമുണ്ടായിരുന്നു. സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ സംശയം അവർ മേലുദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് കായംകുളം ഡിവൈ എസ് പി ജി അജയ്നാഥ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമുണ്ടായി.


Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാരാണ് ഇവർ, ലഭിക്കും വൻ ധനനേട്ടം!


തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വെട്ടുവേലിൽ ക്ഷേത്രത്തിനു സമീപത്തെ ഒരുവീട്ടിലേക്ക് ചന്ദ്രൻ പോകുന്നതിന്റെ വ്യക്തമല്ലാത്ത ദൃശ്യം ലഭിച്ചത്. എന്നാൽ അവിടെനിന്നും മടങ്ങിവരുന്ന ദൃശ്യം കണ്ടതുമില്ല. തുടർന്ന് ഈ വീട്ടിൽ താമസിക്കുന്ന ഗോപാലകൃഷ്ണന്റെ നീക്കം അന്വേഷണ സംഘം രഹസ്യമായി നിരീക്ഷിച്ച ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ  സാമ്പത്തിക പ്രയാസമുള്ളതിനാൽ ചന്ദ്രനോട് പണം കടംചോദിച്ചെന്നും തരാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ തടികൊണ്ട് തലയ്ക്കടിച്ച് കൊന്നുവെന്നും പ്രതിയുടെ മൊഴി നൽകുകയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.