Drugs Seized: എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

Drugs Seized: ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ നിന്നും എറണാകുളത്തുള്ള ഇടനിലക്കാർ വഴിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 06:54 AM IST
  • എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
  • എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്
Drugs Seized: എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴ: നഗരത്തില്‍ എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ അന്‍ഷാദ്, നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ എന്നിവരെയാണ് 8.713 ഗ്രാം മെത്താംഫിറ്റമിനും 284 ഗ്രാം കഞ്ചാവുമായി പിടിയിലായത്.  ഇവരെ പിടികൂടിയത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.  

Also Read: Crime: വിചാരണയിലിരിക്കേ ഒളിവിൽ പോയി; കൊലക്കേസ് പ്രതി 20 വർഷങ്ങൾക്ക്‌ ശേഷം പിടിയിൽ

ഇവരിൽ നിന്നും മയക്കുമരുന്ന് വിറ്റ് ലഭിച്ച 3000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ നിന്നും എറണാകുളത്തുള്ള ഇടനിലക്കാർ വഴിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ജി ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ എച്ച്, അനിൽകുമാർ ടി, ഷഫീക്ക് കെ എസ്, പ്രദീഷ് പി നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എം വി, എക്സൈസ് ഡ്രൈവർ ഷാജു സി ജി എന്നിവർ ഉൾപ്പെടുത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News