സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി മുഹമ്മദ് നാഫിയെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങയിലെ വാഹന പരിശോധനക്കിടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.  ഇയാളിൽ നിന്നും 40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിദ്യാർത്ഥിനികളോട് മോശം പെരുമാറ്റം ഒപ്പം അശ്ലീല സന്ദേശങ്ങളും വീഡിയോകളും; അധ്യാപകൻ അറസ്റ്റിൽ


ഇന്നലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സംശയം തോന്നിയ യുവാവിനെ ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇയാളെ ബത്തേരി സ്‌റ്റേഷനിലെത്തിച്ച ശേഷം വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ സി എം സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധുസൂദനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബീഷ്, സീത എന്നിവരാണ് പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.


Also Read: Cinnamon Water Benefits: ശരീരഭാരം കുറയ്ക്കാൻ രാവിലെ വെറും വയറ്റിൽ ഈ പാനീയം ആയിക്കോട്ടെ


 


കോഴിക്കോട് കാര്‍ മതിലിൽ ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു


കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.  സുന്നി യുവജന സംഘം നേതാവും എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്.


Also Read: Budh Gochar: ഒക്ടോബർ 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!


അപകടം നടന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.  അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.