അഹമ്മദ് നഗർ: ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വച്ച പ്രതി പിടിയിൽ. സംഭവം നടന്നത് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം!


പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടിലാണ് സുനിൽ ലാങ്കടേ എന്ന 45 കാരനായ കൃഷിക്കാരൻ ഭാര്യയെ സംശയമായതിന്റെ പേരിൽ പതിമൂന്നും പതിനാലും വയസുള്ള പെൺമക്കളേയും ഭാര്യയേയും ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച് ഇയാൾ വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു.


Also Read: ശനിയുടെ രാശിയിൽ ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പണം പ്രശസ്തി സ്ഥാനം!


ഇതിന്റെ തുടർന്ന് ഇയാൾ ഇന്നലെ രാവിലെ ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു. വീട്ടിൽ തീ പിടിച്ചതോടെ ലീലയും മക്കളും സഹായത്തിനായി കരഞ്ഞ് അപേക്ഷിച്ചെങ്കിലും സഹായിക്കാൻ സുനിൽ ശ്രമിച്ചില്ല. 


Also Read: ഡബിൾ ഗജകേസരി യോഗത്തിലൂടെ 3 രാശിക്കാർക്ക് ലഭിക്കും തൊഴിൽ-ബിസിനസിൽ പുരോഗതി


 


തുടർന്ന് ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും വീട് ഏറെക്കുറെ പൂർണമായും കത്തിയമർന്നിരുന്നു. മാത്രമല്ല പൊള്ളലേറ്റ മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. കർഷകനായിരുന്ന സുനിൽ അടുത്തിടെയാണ് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്. ഇയാൾ ഞായറാഴ്ച ഓട്ടോറിക്ഷ കേടായെന്നും പറഞ്ഞ് പരിചയമുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങിയത്. ഇവർക്ക് കൊല്ലപ്പെട്ട രണ്ടു പെൺമക്കളേ കൂടാതെ മൂന്ന് മക്കൾ കൂടിയുണ്ട്. ഇവർ ബന്ധുവീടുകളിൽ ആയതിനാലാണ് രക്ഷയായത്. ഇന്ത്യൻ ശിക്ഷാ നിയമം 302, 342, 504, 506 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്