മലപ്പുറം: പതിനേഴുകാരിയായ മകളെ വർഷങ്ങളായി ലൈം​ഗീകമായി പീഡിപ്പിച്ചിരുന്ന പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഇയാൾ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നുവെന്നാണ് അരീക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി തന്റെ കീഴുപറമ്പ് കുനിയിലുള്ള വീട്ടിൽ വച്ചായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പെൺകുട്ടി വര്‍ഷങ്ങളായുള്ള പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഈ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് പെൺകുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവു ചെയ്യാനും കോടതി വിധിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.


Crime News: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ


തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റിൽ.  പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്.  സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു.


ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ്  വിദ്യാര്‍ത്ഥിനിയേയും അധ്യാപികയേയും എറണാകുളത്തുവച്ച് പിടികൂടുകയായിരുന്നു.  തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിൽ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായതായി തെളിയുകയായിരുന്നു.  പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ട്യൂഷന്‍ എടുക്കുന്നത് ഈ അധ്യാപികയായിരുന്നുവെന്നും. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു അന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മില്‍ പരസ്പരം ഇഷ്ടത്തിലാണെന്നും അങ്ങനെയാണ് അധ്യാപികയുടെ കൂടെ പോയതെന്നുമാണ് കുട്ടി മൊഴി നൽകിയത്.


ആ സമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്‌കൂളിലേക്ക് പോയ കുട്ടിയെ കൂട്ടി കൊണ്ടുപോവുകയും പീഡനത്തിനിരയാക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. അധ്യാപികയോടൊപ്പം സഹായിയായ സുഹൃത്തിനേയും പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തശേഷം ഇവരെ തിരുവനന്തപുരത്ത് എത്തിച്ചു. ചോദ്യം ചെയ്ത ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.