ഹൈദരാബാദ് : വിവാഹേതര ബന്ധം പരസ്യപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം (Gangrape) ചെയ്തു. യുവതിക്ക് സുഹൃത്തുമായി വിവാഹേതര ബന്ധമുള്ള കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തിയാണ്  ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഹൈദരാബാദ് പോലീസ് രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതെ തുടർന്ന് യുവതിയും സുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഹൈദരാബാദിലെ എആർ നഗറിലാണ് സംഭവം. ഡിസംബർ 13ന് യുവതിയെ അയൽക്കാരയ പ്രതികൾ ഭീഷിണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത്. ശേഷം ഡിസംബർ 17ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 


ALSO READ : കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം


13-ാം തിയതി സുഹൃത്തിന്റെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവതിയെ തടഞ്ഞ് നിർത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി ഒഴിഞ്ഞ ഇടത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം യുവതിയും സുഹൃത്തും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. 


എന്നാൽ തങ്ങൾ കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുയെന്ന് ഇവർ ബന്ധുക്കൾ അറിയിക്കുകയും ചെയ്തു. ബന്ധുക്കളെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 


ALSO READ : Crime News | തമിഴ്നാട് സ്വദേശിയുടെ കൊലപാതകം, ഭാര്യയും മകളും അറസ്റ്റില്‍


തുടർന്ന് ആശുപത്രിയിൽ കിടക്കവെയാണ് യുവതി തന്നെ പീഡിപ്പിച്ച വിവരം പോലീസിനെ അറിയിക്കുന്നത്. കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.