Crime News | തമിഴ്നാട് സ്വദേശിയുടെ കൊലപാതകം, ഭാര്യയും മകളും അറസ്റ്റില്‍

കൊച്ചി കടവന്ത്രറ പോലീസാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 11:10 PM IST
  • ശങ്കറിനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
  • തുടര്‍ന്ന് സെല്‍വിയും മകള്‍ ആനന്ദിയും ചേര്‍ന്ന് ശങ്കറിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
  • എന്നാൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
Crime News | തമിഴ്നാട് സ്വദേശിയുടെ കൊലപാതകം, ഭാര്യയും മകളും അറസ്റ്റില്‍

കൊച്ചി: തമിഴ്നാട് (Tamil Nadu) സ്വദേശിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ (Murder Case) ഭാര്യയും മകളും അറസ്റ്റില്‍. സെല്‍വി, മകള്‍ ആനന്ദി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രറ (Kochi Kadavanthra) പോലീസാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശങ്കറിനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സെല്‍വിയും മകള്‍ ആനന്ദിയും ചേര്‍ന്ന് ശങ്കറിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ കഴുത്ത് ഞെരിച്ചതായി സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

Also Read: Mullaperiyar | കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ല; സംയുക്ത സമിതി സ്വീകാര്യമല്ലെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെല്‍വിയും മകള്‍ ആനന്ദിയും ചേർന്നാണ് ശങ്കറിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുന്നത്. ശങ്കര്‍ സ്ഥിരമായി മദ്യപിക്കുമായിരുന്നുവെന്നും പിന്നീട് വീട്ടിലെത്തി വഴക്കിടുമായിരുന്നുവെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവര്‍ പോലീസിനേട് പറഞ്ഞത്. 

Also Read: Pothencode Sudheesh Murder | തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം 10 പേർ പിടിയിൽ

തമിഴ്‌നാട് സ്വദേശികളായ ശങ്കറും കുടുംബവും 10 വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News