തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം വൻ ലഹരിവേട്ട.  എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ.  അറസ്റ്റിലായത് വേളി മാധവപുരം സ്വദേശി വിഷ്ണുവാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ


ഇയാളുടെ കയ്യിൽ നിന്നും 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കെയ്‌നും ഡാൻസാഫ് സംഘം പിടികൂടി. ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വിഷ്ണു പിടിയിലായത്.


Also Read: സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്! 


ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കളുമായി പ്രതി പിടിയിലാകുന്നത്.  ഇയാൾ നേരത്തെയും എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാളെ വീണ്ടും ലഹരി വസ്തുക്കളുമായി പിടികൂടിയത്. സംഭവത്തെ തുടർന്ന് പ്രതിയെ പേട്ട പോലീസിന് കൈമാറിയിട്ടുണ്ട്.


Also Read: ഓടുന്ന ട്രെയിനിൽ ദമ്പതികളുടെ ലീലാവിലാസം, വീഡിയോ വൈറൽ


ഇതിനിടയിൽ ഇന്നലെ അമരവിളയിൽ കഞ്ചാവുമായി കുണ്ടമൺകടവ് സ്വദേശി ആദിൽ കൃഷ്ണ പിടിയിലായി. ഇയാളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്. ഇയാൾ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് എക്സൈസ് പിടിയിലാകുന്നത്. 


Also Read: ആരോഗ്യകരമായ മുടിക്ക് ഇത് സൂപ്പറാണ്..!


തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എംഡിഎംഎ കടത്തിയത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ആദിൽ കൃഷ്ണ. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.