കൊച്ചി: എറണാകുളം ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിലായതായി റിപ്പോർട്ട്. ഇവരെ എക്സൈസ് സ്പെഷൽ സ്വാഡാണ് അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തട്ടുകടയിൽ ചായ കുടിക്കാന്‍ കയറിയ നേരത്ത് ബൈക്ക് മോഷണം; 3 പേർ പിടിയിൽ!


ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്.  


Also Read: സൂര്യൻ തിരുവാതിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!


 


ഇതിനിടയിൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്. പള്ളിക്കൽ സ്വദേശി വാഹിദ് ആണ് വീണ്ടും എക്സൈസ് പിടിയിലായത്. മെയ് 22ന് 1.120 കി ലോഗ്രാം കഞ്ചാവുമായി ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റ് നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി പ്രതി രക്ഷപ്പെടുകയായിരുന്നു.


Also Read: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!


വീണ്ടും ഇയാളെ പിടികൂടിയത് 15 ഗ്രാം എം.ഡി.എം.എയുമായിട്ടാണ്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ ഇവരെ പിടികൂടി കർശന നിയമനടപടി സ്വീകരിക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.